ഫിറോസ് കുന്നംപറമ്പലിന്റെ വാക്കുകള്‍:
ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്......ഈ പ്രശ്‌നം മുഴുവനായും നമ്മള്‍ പരിഹരിച്ചിട്ടുണ്ട്......നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും.
ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുന്‍പ് അത്യാസന്ന നിലയില്‍ മോളിചേച്ചി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. തുടര്‍ ചികിത്സക്കും ഹോസ്പിറ്റല്‍ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സക്ക് 2 ലക്ഷത്തി 50,000/രൂപ നല്‍കിയിരുന്നു. പിന്നീട് സുഖം പ്രാപിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു.
അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീര്‍ക്കാന്‍ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ ആ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവര്‍ത്തനത്തിലെ നമ്മുടെ ലാഭം...
Keywords: Social activist Firoz Kunnamparambil with a helping hand to actress Molly Kannamaly, Kochi, News, Social Media, Facebook Post, Actress, Kerala.