Follow KVARTHA on Google news Follow Us!
ad

Seized | 'വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ യുവതി പിടിയില്‍'

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Karipur Airport,Gold,Seized,Customs,Woman,Arrested,Kerala,
കരിപ്പൂര്‍: (www.kvartha.com) വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ യുവതി പിടിയില്‍. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരാണ് യുവതിയെ പിടികൂടിയത്. കോഴിക്കോട് സ്വദേശി അസ്മാബീവി (32) ആണ് പിടിയിലായത്. എയര്‍ ഇന്‍ഡ്യ എക്‌സ് പ്രസ് വിമാനത്തില്‍ ദുബൈയില്‍നിന്നുമാണ് ഇവര്‍ എത്തിയത്.

Smuggled gold worth Rs 99.68 lakhs seized from Karipur airport, Karipur Airport, Gold, Seized, Customs, Woman, Arrested, Kerala

രണ്ട് പാകറ്റുകളിലായി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച 2.031 കിലോ ഗ്രാം സ്വര്‍ണമിശ്രിതമാണ് കണ്ടെടുത്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മിശ്രിതത്തില്‍നിന്ന് 99.68 ലക്ഷം രൂപ വിലമതിക്കുന്ന 1.769 കിലോഗ്രാം സ്വര്‍ണമാണ് ലഭിച്ചത്.

ഡപ്യൂടി കമിഷണര്‍ ആനന്ദ് കുമാറിന്റെ നേതൃത്വത്തില്‍ സൂപ്രണ്ടുമാരായ ടിഎസ് ബാലകൃഷ്ണന്‍, അനൂപ് പൊന്നാരി, ജീസ് മാത്യു, ഏബ്രഹാം കോശി, ശാജന ഖുറേശി, വിമല്‍ കുമാര്‍, വിനോദ് കുമാര്‍, ഇന്‍സ്‌പെക്ടര്‍ കെപി ധന്യ, ഹെഡ് ഹവില്‍ദാര്‍മാരായ ടിഎ അലക്‌സ്, ലില്ലി തോമസ് എന്നിവരാണ് കള്ളക്കടത്ത് പിടികൂടിയത്.

Keywords: Smuggled gold worth Rs 99.68 lakhs seized from Karipur airport, Karipur Airport, Gold, Seized, Customs, Woman, Arrested, Kerala.

Post a Comment