കൊച്ചി: (www.kvartha.com) മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് ഗായിക അമൃത സുരേഷ്. ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിങ്ങറിലൂടെ കരിയര്‍ ആരംഭിച്ച അമൃത ഇപ്പോള്‍ അനുജത്തി അഭിരാമിയുമായി ചേര്‍ന്ന് ആല്‍ബങ്ങളും സ്റ്റേജ് ഷോകളുമായി മുന്നോട്ട് പോകുകയാണ്. സമൂഹ മാധ്യമങ്ങളില്‍ സജീവമായ അമൃത തന്റെ ജീവിതത്തിലെ വിശേഷങ്ങളൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഒരു അപകടം പറ്റിയ വീഡിയോയാണ് അമൃത ഷെയര്‍ ചെയ്തിരിക്കുന്നത്.
തലയ്ക്ക് പരുക്ക് പറ്റി രണ്ട് തുന്നലുണ്ട് എന്നാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവച്ച വീഡിയോയില്‍ അമൃത പറയുന്നത്. സ്റ്റെയറിനുള്ളില്‍ പോയി ഷൂ എടുത്തതായിരുന്നു. ഓര്‍ക്കാതെ നിവര്‍ന്നു, തല സ്റ്റെയറില്‍ ഇടിച്ചുവെന്ന് അമൃത പറഞ്ഞു. തന്റെ അനുഭവത്തെ കുറിച്ച് പറയുമ്പോള്‍ കൂടെയുള്ള സുഹൃത്ത് നിര്‍ത്താതെ ചിരിക്കുന്നതും അമൃത വീഡിയോയില്‍ കാണിക്കുന്നുണ്ട്. ചിരിക്കുന്നത് പോലെയല്ല കാര്യങ്ങള്‍ എന്നും തനിക്ക് നല്ല വേദനയുണ്ട് എന്നും അമൃത പറയുന്നു. സെഡേഷനൊക്കെ തന്നതിന് ശേഷം ആണ് സ്റ്റിച്ച് ഇട്ടതെന്നും അമൃത പറഞ്ഞു.
കഴിഞ്ഞ ദിവസം അമൃതയെ കുറിച്ചുള്ള വ്യാജപ്രചാരണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരി അഭിരാമി സുരേഷ് രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അഭിരാമി കുറിപ്പ് പങ്കുവെച്ചത്. ചേച്ചിയെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കാത്ത തരത്തില്‍ പ്രചരണങ്ങള്‍ തരംതാണു എന്നായിരുന്നു അഭിരാമി കുറിച്ചത്.
Keywords: S
inger Amritha Suresh about her head injury, Kochi, News, Media, Singer, Injury, Social Media, Kerala.