Follow KVARTHA on Google news Follow Us!
ad

Collapsed | ബിസിനസ് സ്റ്റാര്‍ട് അപുകള്‍ക്ക് ധനസഹായം നല്‍കുന്ന സിലികന്‍ വാലി ബാങ്ക് തകര്‍ന്നു; ഞെട്ടലില്‍ യുഎസ്; നഷ്ടം 2 ബില്യന്‍ ഡോളര്‍

Silicon Valley Bank Collapses, Biggest Banking Failure Since 2008#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂയോര്‍ക്: (www.kvartha.com) ബിസിനസ് സ്റ്റാര്‍ട് അപുകള്‍ക്ക് ധനസഹായം നല്‍കുന്ന യുഎസ് ധനകാര്യ സ്ഥാപനമായ സിലികന്‍ വാലി ബാങ്ക് (എസ് വി ബി) തകര്‍ന്നു. വെള്ളിയാഴ്ചയാണ് ബാങ്ക് തകര്‍ന്നുവെന്ന് നിക്ഷേപകരെ അറിയിച്ചത്. കലിഫോര്‍ണിയ ബാങ്കിങ് റെഗുലേറ്റേഴ്‌സ്, സിലികന്‍ വാലി ബാങ്ക് പൂട്ടി നിക്ഷേപങ്ങളുടെ നിയന്ത്രണവും ഏറ്റെടുത്തു.

യുഎസ് ബോന്‍ഡുകളിലായിരുന്നു സിലികന്‍ വാലി നിക്ഷേപം നടത്തിയിരുന്നത്. 48 മണിക്കൂര്‍ കൊണ്ട് സിലികന്‍ വാലി ബാങ്ക് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞതോടെയാണ് ബാങ്ക് തകര്‍ച നേരിട്ടത്. ആഗോള വ്യാപാരമേഖലയില്‍ ബാങ്ക് ഷെയറുകള്‍ കുത്തനെ ഇടിഞ്ഞു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനുശേഷം ബാങ്കിങ് മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ തകര്‍ചയാണ്. 

വിലക്കയറ്റം നിയന്ത്രിക്കുന്നതിന് ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ വര്‍ഷം മുതല്‍ പലിശ നിരക്ക് ഉയര്‍ത്തിയതോടെ ബോന്‍ഡുകളുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കോവിഡ് വ്യാപനത്തോടെ സ്റ്റാര്‍ട് അപുകളിലുള്ള ഫണ്ടിങ്ങും കുറഞ്ഞു. ഇതോടെ പലരും നിക്ഷേപം പിന്‍വലിച്ചു.

News, World, international, New York, Bank, Business, Finance, Silicon Valley Bank Collapses, Biggest Banking Failure Since 2008


2 ബില്യന്‍ ഡോളര്‍ നഷ്ടമാണ് ബാങ്കിനുണ്ടായിരിക്കുന്നത്. ബാങ്ക് പൂട്ടിയതോടെ 175 ബില്യന്‍ ഡോളര്‍ നിക്ഷേപം ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്റെ (എഫ്ഡിഐസി) നിയന്ത്രണത്തിലായി. നാഷനല്‍ ബാങ്ക് ഓഫ് സാന്റ ക്ലാര എന്ന പേരില്‍ എഫ്ഡിഐസി പുതിയ ബാങ്ക് ആരംഭിച്ച് സിലികന്‍ വാലി ബാങ്കിന്റെ ആസ്തി ഇതിലേക്ക് മാറ്റി. 

തിങ്കളാഴ്ച ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളും തുറക്കുമെന്നും നിക്ഷേപകര്‍ക്ക് തുകയില്‍ എല്ലാവിധ ക്രയവിക്രയവും നടത്താമെന്നും എഫ്ഡിഐസി അറിയിച്ചു. 

Keywords: News, World, international, New York, Bank, Business, Finance, Silicon Valley Bank Collapses, Biggest Banking Failure Since 2008

Post a Comment