Bail | സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ അതീഖുര്‍ റഹ് മാനും ജാമ്യം; ഇഡി കേസുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിയില്ല

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ ആക്ടിവിസ്റ്റും കാംപസ് ഫ്രണ്ട് മുന്‍ നേതാവുമായ അതീഖുര്‍ റഹ് മാനും കോടതി ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈകോടതിയാണ് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചുവെങ്കിലും അതീഖുറിന് ജയിലില്‍ നിന്നും പുറത്തിറങ്ങാനാവില്ല. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമുള്ള കേസ് നിലനില്‍ക്കുന്നതിനാലാണിത്. സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്‌റസിലേക്കുള്ള യാത്രക്കിടെയാണ് അതീഖുറും അറസ്റ്റിലായത്.

Bail | സിദ്ദീഖ് കാപ്പനൊപ്പം അറസ്റ്റിലായ അതീഖുര്‍ റഹ് മാനും ജാമ്യം; ഇഡി കേസുള്ളതിനാല്‍ പുറത്തിറങ്ങാന്‍ കഴിയില്ല

അറസ്റ്റിലാകുമ്പോള്‍ ഹൃദയസംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു അതീഖുര്‍. കഴിഞ്ഞ സെപ്റ്റംബറില്‍ അസുഖം മൂര്‍ഛിച്ച് ശരീരത്തിന്റെ ഒരുഭാഗം തളര്‍ന്നുവെന്ന് കുടുംബം അറിയിച്ചിരുന്നു. പിന്നീട് ചികിത്സക്കായി അദ്ദേഹത്തെ ലക്‌നോവിലെ കിങ് ജോര്‍ജ് മെഡികല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രോഗാവസ്ഥ പരിഗണിച്ച് അതീഖുറിനെ വേഗത്തില്‍ മോചിപ്പിക്കണമെന്ന് മാതാവ് അഭ്യര്‍ഥിച്ചിരുന്നു.

സിദ്ദീഖ് കാപ്പന്‍ 28 മാസത്തെ ജയില്‍ വാസത്തിനും ഒന്നര മാസത്തെ ഡെല്‍ഹിയിലെ കരുതല്‍ തടങ്കലിനും ശേഷം തിങ്കളാഴ്ചയാണ് വീട്ടിലെത്തിയത്. നീണ്ട നിയമ പോരാട്ടത്തിനുശേഷമാണ് കാപ്പന് ജയില്‍ മോചനം സാധ്യമായത്. ജയില്‍ ജീവിതത്തിനിടെ സിദ്ദീഖ് കാപ്പന്റെ മാതാവ് അസുഖത്തെ തുടര്‍ന്ന് മരിച്ചിരുന്നു. അവസാനമായി മാതാവിന്റെ മുഖം കാണാന്‍ പോലും അദ്ദേഹത്തിന് അനുവാദം ലഭിച്ചിരുന്നില്ല.

Keywords:  Siddique Kappan co-accused Atikur Rahman granted bail by Allahabad HC in UAPA case, New Delhi, Bail, High Court, Trending, Hospital, Treatment, National.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia