Follow KVARTHA on Google news Follow Us!
ad

Shwetha Menon | രാത്രി 1.30 ന് പോകുമെന്നറിയിച്ച വിമാനം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ പോയി; പരാതി പറഞ്ഞതോടെ നടി ശ്വേത മേനോനോട് ക്ഷമ ചോദിച്ച് ഇന്‍ഡിഗോ വിമാനം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kochi,News,Actress,Cinema,Social Media,Complaint,Flight,Kerala,
കൊച്ചി: (www.kvartha.com) നടി ശ്വേത മേനോനുണ്ടായ ബുദ്ധിമുട്ടില്‍ ഒടുവില്‍ ക്ഷമ ചോദിച്ച് ഇന്‍ഡിഗോ വിമാന കംപനി. നടി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ അറിയിച്ചത്. ഇനി ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായും നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ദിവസങ്ങള്‍ക്ക് മുമ്പാണ് നടി ശ്വേത മേനോന്‍ ഇന്‍ഡിഗോക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ലൈവ് വീഡിയോ പങ്കുവെച്ച് കൊണ്ടാണ് താരം തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തിയത്. പിന്നീട് സംഭവത്തെ കുറിച്ച് വിശദമായി സമൂഹ മാധ്യമത്തിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Shwetha Menon blasts airline after flight takes off without passengers in scathing social media post, Kochi, News, Actress, Cinema, Social Media, Complaint, Flight, Kerala

'ഉച്ചയ്ക്ക് 12 മണിക്കുള്ള വിമാനത്തില്‍ ടികറ്റ് ബുക് ചെയ്ത എനിക്ക് രാത്രിയില്‍ ഫ്‌ളൈറ്റിന്റെ സമയം 1.30 ആയി പുനഃക്രമീകരിച്ചു എന്ന സന്ദേശം ലഭിച്ചു. തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആ വിമാനം 12 മണിക്ക് തന്നെ ടേക് ഓഫ് ചെയ്തുവെന്ന് ഇന്‍ഡിഗോയുടെ ജീവനക്കാര്‍ അറിയിച്ചു. ഞാന്‍ മാത്രമായിരുന്നില്ല മറ്റ് 22 ഓളം യാത്രക്കാരും ഉണ്ടായിരുന്നു. ഇന്‍ഡിഗോ അധികൃതരെ സമീപിച്ചപ്പോള്‍ മറ്റൊരു ഫ്‌ളൈറ്റ് സജ്ജമാക്കി തരാമെന്ന് പറഞ്ഞു. അത് ഒമ്പത് മണിക്കായിരുന്നു.

എന്നാല്‍ അഞ്ചു മണിക്ക് മറ്റൊരു ഫ്‌ളൈറ്റ് ഉണ്ടായിരുന്നു. ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ പോലും അവര്‍ തയാറായില്ല, വളരെ രൂക്ഷമായിട്ടാണ് സംസാരിച്ചത്. ഒടുവില്‍ അഞ്ചു മണിയുടെ ഫ്‌ളൈറ്റില്‍ കൊച്ചിയില്‍ എത്തി. അവിടെ ഇന്‍ഡിഗോയുടെ കൊച്ചി ഓഫീസില്‍ നിന്ന് അശ്വതിയും വിഷ്ണുവും ഉണ്ടായിരുന്നു. നേരിട്ട ബുദ്ധിമുട്ടില്‍ വ്യക്തിപരമായി ക്ഷമാപണം നടത്തുകയുണ്ടായി എന്നും ശ്വേത മേനോന്‍ കുറിച്ചു.

Keywords: Shwetha Menon blasts airline after flight takes off without passengers in scathing social media post, Kochi, News, Actress, Cinema, Social Media, Complaint, Flight, Kerala.

Post a Comment