Shubman Gill | 'രശ്മിക മന്ദാനയോട് പ്രണയം'; വാര്‍ത്തകളില്‍ പ്രതികരിച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് താരം ശുഭ്മന്‍ ഗില്‍
Mar 7, 2023, 16:43 IST
മുംബൈ: (www.kvartha.com) തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ദാനയോട് ശുഭ്മന്‍ ഗിലിന് പ്രണയം തോന്നിയിട്ടുണ്ടെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തകളില്‍ പ്രതികരിച്ച് ഇന്‍ഡ്യന്‍ ക്രികറ്റ് താരം. നിമിഷ നേരം കൊണ്ടാണ് വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. ദേശീയ മാധ്യമങ്ങളടക്കം വാര്‍ത്ത റിപോര്‍ട് ചെയ്യുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത തള്ളി രംഗത്തുവന്നിരിക്കുകയാണ് ഗില്‍.
'ഏത് മാധ്യമമാണ് ഇത് പറഞ്ഞത്, എനിക്കിതിനെ കുറിച്ച് അറിയില്ല' എന്നാണ് ഗില്‍ പ്രതികരിച്ചത്. ഇഷ്ട നായിക ആരെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്ന് ആദ്യം ഒഴിഞ്ഞു മാറിയ ഗില്‍ പിന്നീടു രശ്മിക മന്ദാനയുടെ പേരു പറയുകയായിരുന്നു എന്നായിരുന്നു റിപോര്‍ടുകള്‍. രശ്മികയോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും ശുഭ്മന്‍ ഗില്‍ പ്രതികരിച്ചു എന്നും റിപോര്‍ടിലുണ്ടായിരുന്നു.
ശുഭ്മാന്‍ ഗിലിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വളരെ വേഗത്തിലാണ് വൈറലായത്. രശ്മികയുടെ ആരാധകരും സംഭവം ഏറ്റെടുത്തു. സംഭവത്തോട് രശ്മിക ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തേ ബോളിവുഡ് നടി സാറ അലി ഖാനുമായി താരം പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്‍ഡ്യന്‍ ക്രികറ്റ് ഇതിഹാസം സച്ചിന് തെന്‍ഡുല്‍കറുടെ മകള്‍ സാറ തെന്ഡുല്കറുമായി താരം ഡേറ്റിങ്ങിലാണെന്നും റിപോര്‍ടുകളുണ്ടായിരുന്നു. കഴിഞ്ഞ പ്രണയ ദിനത്തില്‍ ഒരു റസ്റ്ററന്റില്‍ ഇരിക്കുന്ന ചിത്രം ശുഭ്മന്‍ ഗില്‍ പങ്കുവച്ചിരുന്നു. 2021 ജൂലൈയില്‍ സച്ചിന് തെന്‍ഡുല്‍കറുടെ മകള്‍ സാറ തെന്‍ഡുല്‍കര്‍ ഇതേ റസ്റ്ററന്റില്‍നിന്നുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ ഇട്ടിരുന്നതായി ആരാധകര്‍ പിന്നീട് കണ്ടെത്തി. സാറയുടെ പഴയ ചിത്രത്തിലും ഗിലിന്റെ പുതിയ ചിത്രത്തിലും പിറകിലിരിക്കുന്ന ആളുകള്‍ ഒന്നാണെന്നാണ് ചില ആരാധകര്‍ വാദിച്ചത്.
ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി ക്രികറ്റില്‍ ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റില്‍ കളിച്ച ഗിലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഓപണറായ ഗില്‍ ആദ്യ ഇനിങ്സില്‍ 21 റണ്‍സും രണ്ടാം ഇനിങ്സില്‍ അഞ്ച് റണ്‍സുമാണ് നേടിയത്. നാലാം ടെസ്റ്റിലും താരത്തിന് അവസരം ലഭിക്കുമെന്നാണ് കരുതുന്നത്. മാര്ച് ഒന്‍പതിന് അഹ് മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.