Follow KVARTHA on Google news Follow Us!
ad

Shuaib | ശുഐബ് വധക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍; കേസില്‍ ഈ മാസം 15ന് വാദം കേള്‍ക്കും, ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പബ്ലിക് പ്രോസിക്യൂടര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thalassery,News,Police,Murder case,Court,Kerala,
തലശേരി: (www.kvartha.com) എടയന്നൂര്‍ ശുഐബ്  വധക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിക്കെതിരെ ആകാശ് തില്ലങ്കേരി കോടതിയില്‍. പൊലീസിന്റെ ഹര്‍ജി നില നില്‍ക്കില്ലെന്നാണ് കേസിലെ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിയുടെ വാദം. ആകാശിന് വേണ്ടി അഭിഭാഷകന്‍ തലശ്ശേരി അഡീഷനല്‍ കോടതിയില്‍ മറുപടി നല്‍കി. കേസ് വാദം കേള്‍ക്കാനായി ഈ മാസം 15 ലേക്ക് മാറ്റി.

പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാന്‍ തലശ്ശേരി സെഷന്‍സ് കോടതിയെ സമീപിച്ചത്. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായിട്ടാണ് മട്ടന്നൂര്‍ പൊലീസിന്റെ റിപോര്‍ട്. തലശ്ശേരി മൂന്നാം അഡീഷനല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് ബുധനാഴ്ച രാവിലെ ആകാശ് തില്ലങ്കേരിയുടെ അഭിഭാഷകന്‍ മറുപടി ഹര്‍ജി നല്‍കിയത്. ആകാശ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ ഹര്‍ജി പരിഗണിക്കണമെന്ന് പബ്ലിക് പ്രൊസിക്യൂടര്‍ അഡ്വ. കെ അജിത്ത് കുമാറാണ് കോടതിയില്‍ വാദിച്ചത്.

കാപ കേസ് ചുമത്തി മുഴക്കുന്ന് പൊലീസ് അറസ്റ്റു ചെയ്ത ആകാശ് തില്ലങ്കേരി ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. ദിവസങ്ങള്‍ക്കു മുന്‍പാണ് ആകാശിനെയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയെയും കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്. സിപിഎം നേതൃത്വത്തിനെതിരെ സമൂഹ മാധ്യമത്തില്‍ വിമര്‍ശനവുമായി രംഗത്തുവന്നതോടെയാണ് ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് നീക്കം ശക്തമാക്കാന്‍ തുടങ്ങിയത്.

Shuaib murder case; Akash Thillankeri against police petition seek cancellation of bail , Thalassery, News, Police, Murder case, Court, Kerala

ശുഐബ് വധക്കേസില്‍ സിപിഎം നേതൃത്വത്തിന് പങ്കുണ്ടെന്നായിരുന്നു ആകാശ് തില്ലങ്കേരിയുടെ ആരോപണം. സമൂഹ മാധ്യമത്തിലൂടെ ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ സ്ത്രീത്വത്തെ അവഹേളിവിച്ചുവെന്ന കേസും മട്ടന്നൂരിലെ ഡി വൈ എഫ് ഐ നേതാവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലും ആകാശ് തില്ലങ്കേരിക്കെതിരെ കേസുണ്ട്.

ഈ കേസുകളില്‍ മട്ടന്നൂര്‍ കോടതിയില്‍ നിന്നും ജാമ്യം നേടിയെങ്കിലും ചെറുതും വലുതുമായ പത്തോളം കേസുകളില്‍ പ്രതിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയായ ജിജോ തില്ലങ്കേരിയെയും കാപ കേസ് ചുമത്തി ജയിലില്‍ അടയ്ക്കുകയായിരുന്നു.

Keywords: Shuaib murder case; Akash Thillankeri against police petition seek cancellation of bail , Thalassery, News, Police, Murder case, Court, Kerala.

Post a Comment