Follow KVARTHA on Google news Follow Us!
ad

Shilpa Shetty | സര്‍ജറി കഴിഞ്ഞിരിക്കുന്ന അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണം, ആരാധകരോട് നടി ശില്‍പ ഷെട്ടി; തന്റെ മാതാവ് വളരെ ശക്തയാണെന്ന് കുറിപ്പ്

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Mumbai,News,Treatment,hospital,Bollywood,Actress,National,
മുംബൈ: (www.kvartha.com) സര്‍ജറി കഴിഞ്ഞിരിക്കുന്ന അമ്മയ്ക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന് ആരോധകരോട് അഭ്യര്‍ഥിച്ച് ബോളിവുഡ് താരം ശില്‍പ ഷെട്ടി. ശില്‍പയുടെ അമ്മ സുനന്ദ ഷെട്ടി കഴിഞ്ഞ കുറച്ചു ദിവസമായി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്.

അമ്മയുടെ സര്‍ജറിയെ കുറിച്ച് ആലോചിച്ച് മനോവിഷമം അനുഭവിക്കുകയായിരുന്നു താരം. മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് സുനന്ദയുടെ സര്‍ജറി നടന്നത്. അമ്മയുടെ സര്‍ജറി വിജയകരമായി പൂര്‍ത്തിയായെന്നും അവര്‍ ഏറെ ശക്തയായ സ്ത്രീയാണെന്നും ശില്‍പ പറയുന്നു.

എന്നാല്‍ എന്ത് സര്‍ജറിയാണ് അമ്മയ്ക്ക് വേണ്ടിവന്നതെന്ന് താരം വെളിപ്പെടുത്തിയിട്ടില്ല. അമ്മുടെ സര്‍ജറി നടത്തിയ ഡോക്ടര്‍ രാജീവ് ഭാഗവതിനെ പ്രശംസിച്ചാണ് ശില്‍പയുടെ കുറിപ്പ്. സുഷ്മിത സെന്നിനു ഹൃദയാഘാതം വന്നപ്പോള്‍ ചികിത്സിച്ചതും ഇതേ ഡോക്ടറായിരുന്നു. അമ്മ ആശുപത്രിയില്‍ കിടക്കുമ്പോള്‍ മക്കള്‍ക്കുണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളെ കുറിച്ചും ശില്‍പ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഡോക്ടര്‍ക്കൊപ്പമുള്ള അമ്മയുടെ ചിത്രം പങ്കുവച്ചു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.

ശില്‍പയുടെ കുറിപ്പ് ഇങ്ങനെ:

'അമ്മ സര്‍ജറിയില്‍ കൂടി കടന്നു പോകുന്നത് കണ്ടു നില്‍ക്കുന്ന ഏതൊരു കുട്ടിയ്ക്കും ബുദ്ധിമുട്ടാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മ കടന്നു പോകുന്ന കഷ്ടതകളെ നേരിടുന്ന രീതി കാണുമ്പോള്‍ എനിക്ക് അത്ഭുതവും അഭിമാനവുമാണ് തോന്നുന്നത്'.

Shilpa Shetty pens emotional note after mother’s surgery: ‘Seeing a parent undergo surgery is never easy’, Mumbai, News, Treatment, Hospital, Bollywood, Actress, National

വളരെ നന്ദി, ഡോക്ടര്‍ രാജീവ് ഭാഗവത്, അമ്മയെ ശസ്ത്രക്രിയയ്ക്ക് മുമ്പും ശേഷവും നന്നായി പരിപാലിച്ചതിന്. നാനാവതിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും അവരുടെ നിരന്തരമായ പിന്തുണയ്ക്കും പരിചരണത്തിനും നിറഞ്ഞ ഹൃദയത്തോടെ നന്ദി. അമ്മ പൂര്‍ണമായി സുഖം പ്രാപിക്കുന്നതുവരെ പ്രാര്‍ഥനയില്‍ ഉള്‍പ്പെടുത്തണമെന്നും ശില്‍പ തന്റെ ആരാധകരോടും അഭ്യര്‍ഥിച്ചു.

ശില്‍പയുടെ സഹോദരി ഷമിത ഷെട്ടിയും കുറിപ്പിനു താഴെ കമന്റു ചെയ്തിട്ടുണ്ട്. 'അതെ നമ്മുടെ അമ്മ വളരെ ശക്തയാണ്' എന്നാണ് ഷമിത കുറിച്ചത്. രവീണ ടന്‍ഡന്‍, ഫാറ ഖാന്‍ എന്നിവരും അമ്മ ആരോഗ്യത്തോടെ തിരിച്ചുവരാനുള്ള ആശംസകള്‍ കമന്റുകളായി പങ്കുവച്ചു.


Keywords: Shilpa Shetty pens emotional note after mother’s surgery: ‘Seeing a parent undergo surgery is never easy’, Mumbai, News, Treatment, Hospital, Bollywood, Actress, National.

Post a Comment