Follow KVARTHA on Google news Follow Us!
ad

Shashi Tharoor | ബിജെപി ഒരു ശബ്ദത്തെ നിശബ്ദമാക്കാന്‍ ശ്രമിച്ചു, എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ എല്ലാ കോണുകളും ഇന്‍ഡ്യയുടെ ശബ്ദം കേള്‍ക്കുന്നു; രാഹുലിനെ അയോഗ്യനാക്കിയതിനോട് പ്രതികരിച്ച് ശശി തരൂര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Rahul Gandhi,Shashi Taroor,Twitter,Media,Report,National,
ന്യൂഡെല്‍ഹി: (www.kvartha.com) ബിജെപി ഒരു ശബ്ദത്തെ നിശബ്ദമാക്കാന്‍ ശ്രമിച്ചു, എന്നാല്‍ ഇപ്പോള്‍ ലോകത്തിന്റെ എല്ലാ കോണുകളും ഇന്‍ഡ്യയുടെ ശബ്ദം കേള്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ വാര്‍ത്ത വിദേശ മാധ്യമങ്ങള്‍ എങ്ങനെയാണ് റിപോര്‍ട് ചെയ്തതെന്നു ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പ്രതികരണം.

വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട് സഹിതം അദ്ദേഹം ട്വീറ്റ് ചെയ്തു. ഗാര്‍ഡിയന്‍ ഓസ്ട്രേലിയ, സഊദി അറേബ്യയിലെ അശ്റഖ് ന്യൂസ്, ഫ്രാന്‍സിലെ ആര്‍എഫ്ഐ, സിഎന്‍എന്‍ ബ്രസീല്‍, ദ് വാഷിങ്ടന്‍ പോസ്റ്റ്, ബിബിസി തുടങ്ങിയ വിദേശ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട് ആണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്.

Shashi Tharoor says 'every corner' on foreign media coverage of Rahul Gandhi, New Delhi, News, Politics, Rahul Gandhi, Shashi Taroor, Twitter, Media, Report, National

2019-ലെ 'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസില്‍ സൂറത് കോടതി കഴിഞ്ഞദിവസമാണ് രാഹുലിനെ രണ്ടുവര്‍ഷത്തെ തടവിനു ശിക്ഷിച്ചത്. തുടര്‍ന്ന് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കി. ശിക്ഷാവിധി മേല്‍കോടതി തള്ളിയില്ലെങ്കില്‍ 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിക്ക് മത്സരിക്കാന്‍ കഴിയില്ല.

രാഹുലിന്റെ ലോക്സഭാ സീറ്റായ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നും സൂചനയുണ്ട്. അപീലിനായി 30 ദിവസം അനുവദിച്ചിട്ടും തിടുക്കപ്പെട്ടാണ് രാഹുലിനെ അയോഗ്യനാക്കിയത്. ഇതിനെതിരെ പ്രതിപക്ഷ പാര്‍ടികള്‍ അടക്കം വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

Keywords: Shashi Tharoor says 'every corner' on foreign media coverage of Rahul Gandhi, New Delhi, News, Politics, Rahul Gandhi, Shashi Taroor, Twitter, Media, Report, National.

Post a Comment