പാലയാട് കാംപസ് കെ എസ് യു യൂനിറ്റ് പ്രസിഡന്റും രണ്ടാം വര്‍ഷ എംസിഎ വിദ്യാര്‍ഥിയുമായ ഹര്‍ഷരാജ് സികെ, കെ എസ് യു അഴീക്കോട് ബ്ലോക് പ്രസിഡന്റും തലശ്ശേരി പാലയാട് യൂനിവേഴ്സിറ്റി കാംപസിലെ രണ്ടാം വര്‍ഷ എല്‍എല്‍ബി വിദ്യാര്‍ഥിയുമായ ആഷിത് അശോകന്‍ എന്നിവര്‍ ഗുരുതരമായ പരുക്കുകളോടെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.
കലോത്സവ നഗരിയില്‍ കെ എസ് യു നേതാക്കളെ തിരഞ്ഞുപിടിച്ച് സംഘം ചേര്‍ന്ന് മര്‍ദിച്ച അക്രമികളില്‍ ഉള്‍പ്പെട്ട രണ്ടുപേരെ വ്യക്തമായ തെളിവിന്റെ അടിസ്ഥാനത്തില്‍ പയ്യന്നൂരില്‍ നിന്നും പൊലീസ് പിടിച്ചിട്ടും സിപിഎമുകാരുടെ സമ്മര്‍ദത്തില്‍ അറസ്റ്റ് രേഖപ്പെടുത്താതെ സ്റ്റേഷനില്‍ നിന്ന് വിട്ടയക്കുകയാണുണ്ടായതെന്നും മാര്‍ടിന്‍ ജോര്‍ജ് ആരോപിച്ചു.
യഥാര്‍ഥ പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമമെങ്കില്‍ അത് കയ്യും കെട്ടി നോക്കിനില്‍ക്കാനാകില്ല. പൊലീസ് നീതിനിഷേധമാണ് നടത്തുന്നത്. കലോത്സവങ്ങളെ പോലും രാഷ്ട്രീയവത്കരിക്കുകയും അക്രമ പേക്കൂത്ത് നടത്തുകയും ചെയ്യുന്ന എസ് എഫ് ഐ എന്ന സംഘടനയ്ക്ക് വിദ്യാര്‍ഥികളോട് ഒരു പ്രതിബദ്ധതയുമില്ലെന്ന് വ്യക്തമായിരിക്കുന്നുവെന്നും മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
തങ്ങള്‍ക്കു മേധാവിത്വമുള്ള കലാലയങ്ങളില്‍ കലോത്സവങ്ങളെ വന്‍തുക പിരിച്ചെടുക്കാനുള്ള ഉപാധിയായി എസ് എഫ് ഐ നേതൃത്വം മാറ്റുകയാണ്. സിപിഎം ഒഴികെയുള്ള മറ്റു സംഘടനകളെയോ, ഡി വൈ എഫ് ഐ അല്ലാത്ത മറ്റു യുവജന സംഘടനകളെയോ, എസ് എഫ് ഐ അല്ലാത്ത മറ്റു സംഘടനകളെയോ കലോത്സവം പോലെയുള്ള പരിപാടികളുടെ ഭാഗമാക്കാത്തത് വന്‍ തുക അടിച്ചു മാറ്റാന്‍ വേണ്ടി മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.
മറ്റു വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകരുടെ സാന്നിധ്യം പോലും കലോത്സവ നഗരിയിലുണ്ടാകാന്‍ പാടില്ലെന്നത് തികഞ്ഞ ഫാസിസമാണ്. എതിര്‍സംഘടനകളില്‍ പെട്ടവരെ തിരഞ്ഞു പിടിച്ചാക്രമിക്കാന്‍ ക്രിമിനല്‍ സംഘങ്ങളെ സജ്ജമാക്കി ഇത്തരം കലോത്സവങ്ങള്‍ നടത്തുന്നതിന്റെ സാംഗത്യമെന്തെന്ന് സര്‍വകലാശാല യൂനിയന്‍ വ്യക്തമാക്കണമെന്നും അഡ്വ. മാര്‍ടിന്‍ ജോര്‍ജ് പറഞ്ഞു.
Keywords: SFI violence at Brennan College; Adv.Martin George says administration is intervening to save criminals, Kannur, News, Politics, Congress, Allegation, CPM, SFI, Students, Attack, Kerala.