Follow KVARTHA on Google news Follow Us!
ad

Police FIR | കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ശേഷം എസ് എഫ് ഐക്കാര്‍ അക്രമം നടത്തിയതായി പരാതി; 2 കെ എസ് യു പ്രവര്‍ത്തകര്‍ക്ക് പരുക്ക്; പൊലീസ് കേസെടുത്തു

SFI activists booked for assualt, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കണ്ണൂര്‍: (www.kvartha.com) തലശേരി ഗവ. ബ്രണന്‍ കോളജില്‍ നടന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിന് ശേഷം കെ എസ് യു പ്രവര്‍ത്തകരെ മര്‍ദിച്ചുവെന്ന പരാതിയില്‍ കണ്ടാലറിയാവുന്ന ഇരുപതോളം എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ ധര്‍മടം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച നടന്ന സമാപന സമ്മേളനത്തിന് ശേഷം വൈകുന്നേരം കെ എസ് യു അഴീക്കോട് ബ്ലോക് പ്രസിഡണ്ടും പാലയാട് കാംപസ് വിദ്യാര്‍ഥിയുമായ ആഷിത്ത് അശോകന്‍, പാലയാട് കാംപസ് യൂനിറ്റ് പ്രസിഡന്റ് സി കെ ഹര്‍ഷരാജ് എന്നിവരെ എസ് എഫ് ഐ സംസ്ഥാന കമിറ്റിയംഗങ്ങള്‍ ഉള്‍പെടെയുളള ഇരുപതോളം വരുന്ന സംഘം അകാരണമായി മര്‍ദിച്ചു പരുക്കേല്‍പ്പിച്ചെന്നാണ് പരാതി.
           
Latest-News, Kerala, Kannur, Top-Headlines, Kannur-University, Assault, SFI, KSU, Complaint, Crime, Political-News, Politics, University, SFI activists booked for assualt.

ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുമ്പ് കമ്പികളും ഹോകി സ്റ്റികുകളുമായെത്തിയ സംഘം കോളജില്‍ നിന്നും ഇറങ്ങിയില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ആക്രമിച്ചതെന്ന് മൂക്കിന് പരുക്കേറ്റ ഹര്‍ഷരാജ് പറഞ്ഞു. പിണറായി ഭരണത്തില്‍ കലോത്സവ നഗരത്തില്‍ വരെ ചോരക്കൊതി തീര്‍ക്കുന്ന ക്രിമിനല്‍ സംഘമായി എസ് എഫ് ഐ മാറിയെന്നും തുടര്‍ചയായി കെ എസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമത്തില്‍ ജനാധിപത്യവിശ്വാസികള്‍ പ്രതിഷേധിക്കണമെന്നും കെ എസ് യു നേതാവ് ഹരീഷ് പാളാട് പറഞ്ഞു.

സംഭവത്തില്‍ പ്രതിഷേധിച്ച് കെ എസ് യു ജില്ലയിലെ കാംപസുകളില്‍ പ്രതിഷേധദിനാചരണം നടത്തി. കാംപസുകളില്‍ പ്രകടനവും പ്രതിഷേധ പൊതുയോഗവും നടന്നു. അക്രമവും ഭീഷണിയും മാത്രം കൈമുതലാക്കിയ എസ് എഫ് ഐ ബാര്‍ബേറിയന്‍മാരെപ്പോലും നാണിപ്പിക്കുന്ന പ്രാകൃത സംഘടനയായി അധ:പതിച്ചെന്ന് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് പി മുഹമ്മദ് ശമ്മാസ് വാര്‍ത്താകുറിപ്പില്‍ ആരോപിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Kannur-University, Assault, SFI, KSU, Complaint, Crime, Political-News, Politics, University, SFI activists booked for assualt.
< !- START disable copy paste -->

Post a Comment