ഹാംബര്‍ഗ്: (www.kvartha.com) ജര്‍മനിയില്‍ ഹാംബര്‍ഗിലെ ക്രിസ്ത്യന്‍ പള്ളിയിലുണ്ടായ വെടിവെപ്പില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടതായി റിപോര്‍ട്. തോക്കുധാരിയും മരിച്ചവരില്‍ ഉള്‍പെട്ടിട്ടുണ്ടാവാമെന്ന് ജര്‍മന്‍ പൊലീസ് വ്യാഴാഴ്ച അറിയിച്ചു. അതേസമയം, ആക്രമണത്തില്‍ ഒന്നോ അതിലധികമോ അക്രമികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.
രാത്രി 9 മണിയോടെയാണ് ഗ്രോസ്‌ബോര്‍സ്റ്റല്‍ ജില്ലയിലെ ഡീല്‍ബോഗ് സ്ട്രീറ്റിലെ പള്ളിയില്‍ വെടിവെപ്പ് നടന്നിട്ടുള്ളത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ആക്രമണത്തെക്കുറിച്ച് കൃത്യമായ അറിവുകള്‍ ലഭിച്ചിട്ടില്ല.
എന്നാല്‍ ആക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായും അക്രമി ഒളിവിലാണെന്നും നിരവധി ജര്‍മന്‍ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്യുന്നുണ്ട്.
ദുരന്ത മുന്നറിയിപ്പ് ആപ് ഉപയോഗിച്ച് ജനങ്ങള്‍ക്ക് പൊലീസ് സന്ദേശം കൈമാറിയിട്ടുണ്ട്. ജനങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നും അപകടം നടന്ന സ്ഥലത്തേക്ക് പോകാന്‍ ശ്രമിക്കരുതെന്നും പൊലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പള്ളിക്ക് ചുറ്റുമുള്ള തെരുവുകള്‍ ഉപരോധിച്ചിതായി പൊലീസ് അറിയിച്ചു.
Keywords: News, World, international, Germany, Shoot, Shoot dead, Death, Killed, Crime, Police, Several Killed In German Church Shooting, Gunman May Be Dead Too: Cops