ഇന്ന് ഇന്‍ഡ്യയിലും വിദേശത്തുമായി 150 ശാഖകളിലായി 3500 മെമ്പര്‍മാരുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ദേശീയ വാര്‍ഷിക സമ്മേളനം ഗോവ ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. ദേശീയ പ്രസിഡന്റ് വി ഭരത് ദാസ് അധ്യക്ഷത വഹിക്കും. അന്താരാഷ്ട്ര ജെസി പരിശീലകനായ ജി ബാലചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.
ഇന്‍ഡ്യ, യുഎഇ, നേപാള്‍, ഓസ്‌ട്രേലിയ, അമേരിക എന്നീ രാജ്യങ്ങളില്‍ നിന്ന് ആയിരത്തോളം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.
വാര്‍ത്താ സമ്മേളനത്തില്‍ രാജേഷ് വൈഭവ്, കെപിടി ജലീല്‍, അനൂപ് കേളോത്ത്, രാഗേഷ് കരുണന്‍, എം വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു.
Keywords: Senior Chamber International National Conference will be held at Mahe, Kannur, News, Meeting, Press meet, Inauguration, Governor, Kerala.