Hamza Yousaf | സ്‌കോട്‌ലന്‍ഡിന്റെ ഭരണാധികാരിയായി ഹംസ യൂസഫ് ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ മുസ്ലിം; ഔദ്യോഗിക വസതിയില്‍ നോമ്പ് തുറക്കുന്നതിന്റെയും നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറല്‍

എഡിന്‍ബറോ: (www.kvartha.com) സ്‌കോട്‌ലന്‍ഡിന്റെ ഫസ്റ്റ് മിനിസ്റ്ററായി ഹംസ യൂസഫ് ചുമതലയേറ്റു. സാധാരണ രാജ്യങ്ങളുടെ പ്രധാനമന്ത്രി പദത്തിന് തുല്യമായ പദവിയാണിത്. പാകിസ്താന്‍ വംശജനായ ഹംസ യൂസഫ് സ്‌കോട്‌ലന്‍ഡിന്റെ ഭരണാധികാരിയാകുന്ന ആദ്യ മുസ്ലിമെന്ന റെക്കോര്‍ഡും കുറിച്ചു. സ്‌കോട്‌ലന്‍ഡ് ഫസ്റ്റ് മിനിസ്റ്ററായിരുന്ന നിക്കോളാ സ്റ്റര്‍ജന്‍ രാജി വെച്ചതിനെ തുടര്‍ന്നാണ് 37-കാരനായ ഹംസ മത്സരിച്ചതും വിജയിച്ചതും. ഇദ്ദേഹം പുതിയ മന്തിസഭയും പ്രഖ്യാപിച്ചിട്ടുണ്ട്.
    
Hamza Yousaf | സ്‌കോട്‌ലന്‍ഡിന്റെ ഭരണാധികാരിയായി ഹംസ യൂസഫ് ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ മുസ്ലിം; ഔദ്യോഗിക വസതിയില്‍ നോമ്പ് തുറക്കുന്നതിന്റെയും നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറല്‍

ചൊവ്വാഴ്ച സ്‌കോട്ടിഷ് പാര്‍ലമെന്റിലെ സഹ അംഗങ്ങളുടെ വോട്ടെടുപ്പിന് ശേഷമാണ് യൂസഫിനെ ഫസ്റ്റ് മിനിസ്റ്ററായി ഔദ്യോഗികമായി നിയമിച്ചത്. തിങ്കളാഴ്ച അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എസ്എന്‍പിയുടെ 50,490 അംഗങ്ങള്‍ രേഖപ്പെടുത്തിയ വോട്ടിന്റെ 52 ശതമാനം നേടിയാണ് യൂസഫ് എസ്എന്‍പി നേതാവായത്. 1999-ല്‍ സ്‌കോട്ടിഷ് പാര്‍ലമെന്റ് രൂപീകരിച്ചതിന് ശേഷമുള്ള ഏറ്റവും പ്രായം കുറഞ്ഞ ഫസ്റ്റ് മിനിസ്റ്ററാണ് അദ്ദേഹം.
                 
Hamza Yousaf | സ്‌കോട്‌ലന്‍ഡിന്റെ ഭരണാധികാരിയായി ഹംസ യൂസഫ് ചുമതലയേറ്റു; പദവിയിലെത്തുന്ന ആദ്യ മുസ്ലിം; ഔദ്യോഗിക വസതിയില്‍ നോമ്പ് തുറക്കുന്നതിന്റെയും നിസ്‌കാരത്തിന് നേതൃത്വം നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ വൈറല്‍

അതിനിടെ ഹംസ യൂസഫ് ഔദ്യോഗിക വസതിയില്‍ നോമ്പ് തുറന്ന ശേഷം കുടുംബത്തോടൊപ്പം നിസ്‌കരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. ഫസ്റ്റ് മിനിസ്റ്ററുടെ ഔദ്യോഗിക വസതിയായ ബ്യൂട്ട് ഹൗസില്‍ കുടുംബത്തോടൊപ്പമുള്ള പ്രാര്‍ഥനയ്ക്ക് അദ്ദേഹം തന്നെയാണ് നേതൃത്വം നല്‍കിയത്. പിതാവ് മുസാഫര്‍ യൂസഫ്, മാതാവ് ഷൈസ്ത ഭൂട്ട, ഭാര്യ നാദിയ, രണ്ട് പെണ്‍മക്കള്‍ എന്നിവരാണ് ചിത്രത്തിലുള്ളത്. പാകിസ്താന്‍ പാരമ്പര്യമുള്ള മാതാപിതാക്കള്‍ക്ക് ഗ്ലാസ്‌ഗോയില്‍ ജനിച്ചു വളര്‍ന്ന യൂസഫ്, എസ്എന്‍പിയുടെയും സ്‌കോട്ട്‌ലന്‍ഡിന്റെയും ആദ്യ മുസ്ലീം നേതാവാണ്.
       
Keywords:  News, World, Top-Headlines, Ramadan, Fast, Muslim, Religion, President, Video, Hamza Yousaf, Scotland First Minister Hamza Yousaf leads family Ramadan prayers on first night as leader.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia