Follow KVARTHA on Google news Follow Us!
ad

Drugs | 'കുന്നമംഗലത്ത് എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ചത് വിഷാദം മൂലം; കുട്ടി ദിനംപ്രതി ഉപയോഗിക്കുന്നത് എംഡിഎംഎ എന്ന മാരകലഹരി'; പൊലീസ് അന്വേഷണം ആരംഭിച്ചു

School girl who attempted suicide uses MDMA daily: Police#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കോഴിക്കോട്: (www.kvartha.com) കുന്നമംഗലത്ത് കഴിഞ്ഞ ദിവസം എട്ടാം ക്ലാസുകാരി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുട്ടി ഉപയോഗിച്ചത് ഹൈഡ്രജന്‍ പെറോക്‌സൈഡാണെന്നാണ് പരിശോധനയിലെ കണ്ടെത്തല്‍. മെഡികല്‍ കോളജ് എസിപി കെ സുദര്‍ശന്‍ മെഡികല്‍ കോളജിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. 

കുട്ടി ഉപയോഗിച്ച ലഹരി എംഡിഎംഎയാണെന്നും വിഷാദം മൂലമാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്നും മെഡികല്‍ കോളജ് എസിപി കെ സുദര്‍ശന്‍ പറഞ്ഞു. വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് കുന്നമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

ഞെട്ടിപ്പിക്കുന്ന സംഭവത്തെ കുറിച്ച് മെഡികല്‍ കോളജ് എസിപി പറയുന്നത്: ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സീനിയറായ കുട്ടിയാണ് ലഹരി നല്‍കിയതെന്നും പിന്നീട് പുറത്തു നിന്നും വാങ്ങാനാരംഭിച്ചുവെന്നും പെണ്‍കുട്ടി നേരത്തേ പറഞ്ഞിരുന്നു. 

ഒരുവര്‍ഷത്തിലേറെയായി എട്ടാം ക്ലാസുകാരി എംഡിഎംഎ എന്ന മാരകലഹരി മരുന്ന് ഉപയോഗിക്കുന്നുണ്ട്. താന്‍ ലഹരിക്കടിമയാണെന്ന് കുട്ടിയുടെ തന്നെ മൊഴിയുണ്ട്. പുറത്തു നിന്നുള്ളവരും സുഹൃത്തുക്കളുമാണ് ലഹരി എത്തിക്കുന്നത്. 

News, Kerala, State, Kozhikode, Drugs, Crime, School, Student, Girl students, Minor girls, Police, Top-Headlines, Suicide, School girl who attempted suicide uses MDMA daily: Police


ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് ആദ്യം ലഹരി നല്‍കിയതെന്ന് കോഴിക്കോട് ചൂലൂര്‍ സ്വദേശിയായ കുട്ടി വെളിപ്പെടുത്തുന്നു. സ്‌കൂളിലെ പലരും ലഹരി ഉപയോഗിക്കാറുണ്ട്. കണ്ടാലറിയുന്ന പുറത്ത് നിന്നുള്ളവരാണ് സ്‌കൂള്‍ കവാടത്തില്‍ ലഹരിയെത്തിക്കുന്നതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. 

സംഭവത്തില്‍ ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പൊലീസ് ആക്ട് എന്നിവ ഉള്‍പെടുത്തി കേസെടുത്തിട്ടുണ്ട്. രക്തസാംപിള്‍ ഉള്‍പെടെ രാസപരിശോധനയ്ക്കായി ശേഖരിച്ചുവെന്നും എസിപി കെ സുദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, State, Kozhikode, Drugs, Crime, School, Student, Girl students, Minor girls, Police, Top-Headlines, Suicide, School girl who attempted suicide uses MDMA daily: Police

Post a Comment