NTC Mill | 'പതിനായിരക്കണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും കൊടും പട്ടിണിയിലും ആത്മഹത്യാവക്കിലുമെത്തി'; എന്‍ ടി സി മില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പട്ട് സേവ് എന്‍ ടി സി റെയില്‍വേ സ്റ്റേഷന്‍ മാര്‍ച് നടത്തുമെന്ന് സമരസമിതി നേതാക്കള്‍

 




കണ്ണൂര്‍: (www.kvartha.com) കോവിഡിന്റെ പേരില്‍ 2020 മാര്‍ച് 24 ന് അടച്ചുപൂട്ടിയ കണ്ണൂര്‍ കക്കാട്ടെ കാനനൂര്‍ സ്പിനിങ് ആന്‍ഡ് വീവിങ് ഉള്‍പെടെ ഇന്‍ഡ്യയിലെ ഏഴ് സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന 23 സ്പിനിങ് മിലുകളും തുറന്ന് പ്രവര്‍ത്തിക്കണമെന്ന് സേവ് എന്‍ ടി സി സംയുക്ത സമരസമിതി നേതാക്കള്‍ ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊടും പട്ടിണിയിലും ആത്മഹത്യാവക്കിലുമെത്തി.  

NTC Mill | 'പതിനായിരക്കണക്കിന് തൊഴിലാളികളും കുടുംബാംഗങ്ങളും കൊടും പട്ടിണിയിലും ആത്മഹത്യാവക്കിലുമെത്തി'; എന്‍ ടി സി മില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പട്ട് സേവ് എന്‍ ടി സി റെയില്‍വേ സ്റ്റേഷന്‍ മാര്‍ച് നടത്തുമെന്ന് സമരസമിതി നേതാക്കള്‍


മില്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആവശ്യപ്പെട്ട് 2023 മാര്‍ച് 23 ന് മിലുകള്‍ അടച്ചുപൂട്ടിയിട്ട് മൂന്ന് വര്‍ഷം തികയുന്ന ദിവസം വൈകുന്നേരം അഞ്ച് മണിക്ക് സേവ് എന്‍ ടി സിയുടെയും സംയുക്ത സമരസമിതിയുടെയും നേതൃത്വത്തില്‍ തൊഴിലാളികളും അവരുടെ കുടുംബവും കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച് നടത്തുവെന്ന് സേവ് എന്‍ ടി സി സമരസമിതി ചെയര്‍മാന്‍ കെ പി സഹദേവന്‍, കണ്‍വീനര്‍ വി വി ശശീന്ദ്രന്‍, എം വേണുഗോപാലന്‍ താവം ബാലകൃഷ്ണന്‍, എം ഉണ്ണികൃഷ്ണന്‍, എം കെ ജയരാജന്‍, കെ പി അശോകന്‍, കെ മണിശന്‍, കെ മനോജ്, സി രതീഷ് ബാബു, എന്‍ നിവിന്‍, അബ്ദുള്‍ വഹാബ് കണ്ണാടിപറമ്പ്, എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Keywords:  News, Kerala, State, Kannur, Press meet, March, Top-Headlines, Business, Finance, Save NTC Railway Station will hold a march demanding that NTC mill remain open
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia