Salary | സൗരവ് ഗാംഗുലിയുടെ മകൾ സന വാങ്ങുന്നത് ഇത്രയും ശമ്പളം! ഞെട്ടി നെറ്റിസൻസ്; ജോലി വൻകിട കമ്പനിയിൽ

 


കൊൽക്കത്ത: ( www.kvartha.com) ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ മകൾ സനയുടെ ഭീമമായ ശമ്പളം കേട്ട് ഞെട്ടി സോഷ്യൽ മീഡിയ ഉപയോക്താക്കൾ. വലിയ അന്താരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്ന സന ഗാംഗുലിയുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സഹിതമാണ് സോഷ്യൽ മീഡിയയിൽ ഈ കാര്യം വ്യാപകമായി പ്രചരിക്കുന്നത്. ചിത്രങ്ങൾക്കൊപ്പം സനയുടെ നൃത്തപ്രകടനങ്ങളുടെയും ദൃശ്യങ്ങൾ നിറഞ്ഞിരിക്കുന്നു.

Salary | സൗരവ് ഗാംഗുലിയുടെ മകൾ സന വാങ്ങുന്നത് ഇത്രയും ശമ്പളം! ഞെട്ടി നെറ്റിസൻസ്; ജോലി വൻകിട കമ്പനിയിൽ

സന ഇപ്പോൾ വളർന്ന് വലുതായൊന്നും അവളുടെ ബിരുദ പഠനം ഈ വർഷം പൂർത്തിയാകുമെന്നും, മാത്രമല്ല ബിരുദം നേടുന്നതിന് മുമ്പ് തന്നെ സന സ്വയം ജോലി കണ്ടെത്തിയെന്നും സാമൂഹ്യമാധ്യമങ്ങളിൽ വൈറലായ പോസ്റ്റിൽ പറയുന്നു. കൊൽക്കത്തയിലെ ലോറെറ്റോ ഹൗസ് സ്‌കൂളിൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ സന തുടർന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദ പഠനത്തിനായി ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിൽ ചേർന്നിരുന്നു.

പഠനത്തോടൊപ്പം, എനാക്ടസ് യുസിഎൽ എന്ന കമ്പനിയിൽ സന മുഴുവൻ സമയവും ജോലി ചെയ്യുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഈ കമ്പനി യുവ സംരംഭകരെയും വൻകിട കോർപ്പറേറ്റുകളെയും അവരുടെ സംരംഭങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്നു. ഇതോടെ ലോകത്തിലെ എല്ലാ വലിയ കമ്പനികളുമായി പ്രവർത്തിക്കാൻ സനയ്ക്ക് അവസരവും ലഭിച്ചു. എച്ച്എസ്ബിസി, കെപിഎംജി, ഗോൾഡ് മാൻ സാച്ച്സ്, ബാർ ക്ലേയ്സ് എന്നീ കമ്പനികളിലാണ് അവസരം ലഭിച്ചത്.

സന ഗാംഗുലിയുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, 2022 ജൂൺ മുതൽ അവർ പിഡബ്ല്യുസിയിൽ ഇന്റേൺ ആയി ജോലി ചെയ്യുന്നു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക കമ്പനികളിലൊന്നാണ് പിഡബ്ല്യുസി. കമ്പനിയുടെ ബിസിനസ് 152 രാജ്യങ്ങളിൽ വ്യാപിച്ച് കിടക്കുന്നു. 3.28 ലക്ഷത്തിലധികം ജീവനക്കാർ കമ്പനിക്കുണ്ട്. ഇവിടെ ഇന്റേൺഷിപ്പ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് കമ്പനി മികച്ച പ്രതിഫലം നൽകുന്നു എന്നതാണ് പ്രധാനമായ കാര്യം.യുകെ ഇൻഡീഡ് ഡോട്ട് കോം എന്ന വെബ്‌സൈറ്റ് അനുസരിച്ച്, ഇന്റേൺഷിപ്പിന് പ്രതിവർഷം ശരാശരി 29,410 പൗണ്ട് ശമ്പളം നൽകുന്നു. ഇന്ത്യൻ രൂപയിൽ ഈ തുക ഏകദേശം 30 ലക്ഷം രൂപയാകും. അതുകൊണ്ടുതന്നെ സനയ്ക്കും 30 ലക്ഷം രൂപയോ അതിൽ കൂടുതലോ ശമ്പളം ലഭിക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Keywords: Saurav Ganguly daughters Sana, Kolkata, National, News, Daughter, MNC, Job, Salary, Social Media, Photo, Viral, Post, Education, Ganguly, Report, Entertainment, Top-Headlines,   Saurav Ganguly's daughter Sana is working at this big MNC, her whopping salary is...
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia