Allegation | അന്തരിച്ച ബോളിവുഡ് നടന്‍ സതീഷ് കൗശിക്കിന്റേത് കൊലപാതകമോ? താരത്തിനെ തന്റെ ഭര്‍ത്താവ് 15 കോടി രൂപയ്ക്ക് വേണ്ടി കൊന്നതാണെന്ന ആരോപണവുമായി വ്യവസായിയുടെ ഭാര്യ

 



ന്യൂഡെല്‍ഹി: (www.kvartha.com) പ്രമുഖ ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശികിന്റെ മരണം കൊലപാതകമാണെന്ന് ആരോപണം. മുംബൈയിലെ വ്യവസായിയുടെ ഭാര്യയെന്ന് അവകാശപ്പെടുന്ന ഒരു സ്ത്രീയാണ് ആരോപണവുമായി രംഗത്തെത്തിയത്. 

കഴിഞ്ഞ ദിവസമാണ് സതീഷ് കൗശിക് അന്തരിച്ചത്. ഇതിന് പിന്നാലെ സതീഷ് കൗശിക്കിനെ തന്റെ ഭര്‍ത്താവ് 15 കോടി രൂപയ്ക്ക് വേണ്ടി കൊന്നതാണെന്ന വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തുകയായിരുന്നു. 

കടമായി നല്‍കിയ 15 കോടി രൂപ കൗശിക് തിരികെ ചോദിച്ചതിനെത്തുടര്‍ന്ന് ഗുളികകള്‍ നല്‍കി കൊലപ്പെടുത്തുകയായിരുന്നെന്ന് ഡെല്‍ഹി പൊലീസ് കമിഷനര്‍ക്ക് നല്‍കിയ പരാതിയില്‍ യുവതി ആരോപിച്ചു. പണം തിരികെ നല്‍കാതിരിക്കാന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൗശിക്കിനെ വധിച്ചെന്ന് താന്‍ സംശയിക്കുന്നതായി യുവതി വെളിപ്പെടുത്തി. 

പണം തിരികെ ചോദിച്ച കൗശിക്കും തന്റെ ഭര്‍ത്താവുമായി 2022 ഓഗസ്റ്റില്‍ തര്‍ക്കമുണ്ടായെന്നും കൗശിക്കിനെ ഒഴിവാക്കാന്‍ ആലോചിക്കുന്നതായി ഭര്‍ത്താവ് തന്നോട് പറഞ്ഞെന്നും യുവതി പരാതിയില്‍ ആരോപിക്കുന്നു. 

Allegation | അന്തരിച്ച ബോളിവുഡ് നടന്‍ സതീഷ് കൗശിക്കിന്റേത് കൊലപാതകമോ? താരത്തിനെ തന്റെ ഭര്‍ത്താവ് 15 കോടി രൂപയ്ക്ക് വേണ്ടി കൊന്നതാണെന്ന ആരോപണവുമായി വ്യവസായിയുടെ ഭാര്യ


എന്നാല്‍ സതീഷ് കൗശിക്കിന്റെ മരണത്തില്‍ അസ്വാഭാവികതയൊന്നുമില്ലെന്നാണ് പോസ്റ്റുമോര്‍ടം റിപോര്‍ട്. ഹൃദയാഘാതമാണ് മരണകാരണം. എന്നാല്‍, രക്തപരിശോധനയുടെയും ഹൃദയപരിശോധനയുടെയും ഫലം വന്നാല്‍ മാത്രമേ വ്യക്തമായ കാരണം മനസിലാകൂ. 

അതേസമയം, കൗശിക് അവസാനമായി പങ്കെടുത്ത പങ്കെടുത്ത ഹോളി പാര്‍ട്ടി നടന്ന ഫാം ഹൗസില്‍നിന്ന് ചില മരുന്നുകള്‍ പൊലീസ് കണ്ടെടുത്തു. മരുന്നുകള്‍ എന്താണെന്നോ ആ മരുന്നുകള്‍ക്ക് കൗശിക്കിന്റെ മരണവുമായി ബന്ധമുണ്ടെന്നോ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

പാര്‍ടിയില്‍ പങ്കെടുത്ത 25 പേരെയും ചോദ്യംചെയ്യാന്‍ വിളിപ്പിക്കുമെന്നും ഫാം ഹൗസ് ഉടമയായ വ്യവസായിയെപ്പറ്റി അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

Keywords: News, National, Actor, Cine Actor, Death, Allegation, Police, Business Man, Top-Headlines, Latest-News, Satish Kaushik murdered? Woman claims her husband did it over Rs 15 crore
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia