Follow KVARTHA on Google news Follow Us!
ad

Satish Kaushik | പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് അന്തരിച്ചു; വിയോഗ വാര്‍ത്ത പുറത്തുവിട്ട് അനുപം ഖേര്‍, ഞെട്ടലുളവാക്കുന്ന വാര്‍ത്തയെന്ന് കങ്കണ

Mumbai,News,Bollywood,Cine Actor,Dead,Cinema,Obituary,National,
മുംബൈ: (www.kvartha.com) പ്രമുഖ ബോളിവുഡ് നടനും സംവിധായകനുമായ സതീഷ് കൗശിക് (67) അന്തരിച്ചു. നടന്‍ അനുപം ഖേറാണ് വിയോഗ വാര്‍ത്ത പുറത്തുവിട്ടത്. 1956 ഏപ്രില്‍ 13ന് ഹരിയാനയിലാണ് സതീഷ് കൗശികിന്റെ ജനനം. നിര്‍മാതാവ്, തിരക്കഥാകൃത്ത്, കൊമേഡിയന്‍ എന്നീ നിലയില്‍ ശ്രദ്ധേയനായിരുന്നു. മിസ്റ്റര്‍ ഇന്‍ഡ്യയിലെ 'കലണ്ടര്‍', ദീവാന മസ്താനയിലെ 'പപ്പു പേജര്‍' തുടങ്ങി വിവിധ ചിത്രങ്ങളിലെ വേഷങ്ങളിലൂടെ പ്രശസ്തനായിരുന്നു.

രണ്ടു ദിവസം മുന്‍പ് ഹോളി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സതീഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ജാവേദ് അക്തറും ശബാന ആസ്മിയും ചേര്‍ന്ന് നടത്തിയ ഹോളി പാര്‍ടിയില്‍ പങ്കെടുത്ത ചിത്രമായിരുന്നു പങ്കുവച്ചത്.

ഏറെ വേദനയോടെയാണ് ഈ വിവരം പങ്കുവയ്ക്കുന്നതെന്നാണ് അനുപം ഖേര്‍ ട്വിറ്ററില്‍ കുറിച്ചത്. 'എനിക്കറിയാം 'മരണം ഈ ലോകത്തിലെ അവസാനത്തെ സത്യമാണ്!' പക്ഷെ ജീവിച്ചിരിക്കുമ്പോള്‍ എന്റെ ഉറ്റസുഹൃത്ത് സതീഷ് കൗശികിനെക്കുറിച്ച് ഇങ്ങനെ എഴുതുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല. 45 വര്‍ഷത്തെ സൗഹൃദത്തിന് പെട്ടെന്നൊരു പൂര്‍ണവിരാമം. നീയില്ലാതെ ജീവിതം ഒരിക്കലും സമാനമാകില്ല സതീഷ്! ഓം ശാന്തി!,' അനുപം ഖേര്‍ ഹിന്ദിയില്‍ എഴുതിയ ട്വീറ്റില്‍ പറഞ്ഞു. സതീഷിനൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.

കൗശിക് ഡെല്‍ഹിയിലെ ഒരു സുഹൃത്തിന്റെ വീട്ടിലായിരുന്നുവെന്നും അവിടെ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡ്രൈവറോട് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയും തുടര്‍ന്ന് വഴിമധ്യേ ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് അനുപം ഖേറിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു. തുടര്‍ന്ന് സതീഷ് കൗശികിനെ ഗുരുഗ്രാമിലെ ഫോര്‍ടിസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Satish Kaushik Dies Aged 66; Anupam Kher, Kangana Ranaut Condole Famous Bollywood Actor-Director's Death, Mumbai, News, Bollywood, Cine Actor, Dead, Cinema, Obituary, National

നടി കങ്കണ റണാവത്തും സതീഷ് കൗശികിന്റെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തുകയും അദ്ദേഹത്തെ തന്റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

'ഞെട്ടലുളവാക്കുന്ന ഈ വാര്‍ത്ത കേട്ടാണ് ഉണര്‍ന്നത്, അദ്ദേഹം എന്റെ ഏറ്റവും വലിയ ചിയര്‍ ലീഡര്‍ ആയിരുന്നു, പ്രശസ്തനായ നടനും സംവിധായകനുമായ സതീഷ് കൗശിക് ജി വ്യക്തിപരമായി വളരെ ദയയും ആത്മാര്‍ഥതയും ഉള്ള മനുഷ്യനായിരുന്നു, ഓം ശാന്തി അദ്ദേഹത്തെ മിസ് ചെയ്യും,' കങ്കണ ട്വിറ്ററില്‍ കുറിച്ചു. അദ്ദേഹത്തോടൊപ്പമുള്ള ഒരു ചിത്രം പങ്കിടുകയും ചെയ്തു.


Keywords: Satish Kaushik Dies Aged 66; Anupam Kher, Kangana Ranaut Condole Famous Bollywood Actor-Director's Death, Mumbai, News, Bollywood, Cine Actor, Dead, Cinema, Obituary, National.

Post a Comment