Sania Mirza | ഉംറ നിര്‍വഹിക്കാന്‍ സാനിയ മിര്‍സ കുടുംബ സമേതം സഊദിയിലെത്തി

 


റിയാദ്: (www.kvartha.com) ഉംറ നിര്‍വഹിക്കാന്‍ ടെനിസ് താരം സാനിയ മിര്‍സ കുടുംബ സമേതം സഊദിയിലെത്തി. അടുത്തിടെയാണ് സാനിയ ടെനിസിനോട് വിടപറഞ്ഞത്. സമൂഹ മാധ്യമങ്ങളിലൂടെ താരം തന്നെയാണ് ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. മദീനയിലെ പ്രശസ്തമായ മസ്ജിദുന്നബവിയില്‍ നിന്നും ഹോടെല്‍ മുറിയില്‍ നിന്നുമൊക്കെയുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.

മകന്‍ ഇഹ്‌സാന്‍ മിര്‍സ മാലിക്, മാതാപിതാക്കളായ ഇമ്രാന്‍ മിര്‍സ, നസീമ മിര്‍സ, സഹോദരി അനാം മിര്‍സ, സഹോദരീ ഭര്‍ത്താവും ക്രികറ്ററുമായ മുഹമ്മദ് അസദുദ്ദീന്‍ തുടങ്ങിയവരാണ് സാനിയക്കൊപ്പമുള്ളത്. എന്നാല്‍, ഭര്‍ത്താവ് ശുഐബ് മാലിക് സാനിയക്കൊപ്പമില്ല.

'അല്ലാഹുവിന് നന്ദി, നമ്മുടെ പ്രാര്‍ഥനകള്‍ അവന്‍ സ്വീകരിക്കട്ടെ' എന്ന കുറിപ്പോടെയാണ് സാനിയ ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിന് താഴെ മുന്‍ ഇന്‍ഡ്യന്‍ ക്രികറ്റര്‍ ഇര്‍ഫാന്‍ പതാന്‍ 'ആമീന്‍' എന്ന് മറുപടിയുമിട്ടിട്ടുണ്ട്. നടി ഹുമ ഖുറേശിയും ഇമോജികളിട്ട് പ്രതികരിച്ചു.

ജനുവരി 26ന് ആസ്‌ട്രേലിയന്‍ ഓപണോടെ ഗ്രാന്‍ഡ്സ്ലാം കരിയറിന് താരം വിരാമമിട്ടിരുന്നു. രോഹണ്‍ ബൊപണ്ണക്കൊപ്പം മിക്സഡ് ഡബിള്‍സില്‍ ഫൈനലിലെത്തിയെങ്കിലും ഫൈനലില്‍ പരാജയപ്പെടുകയായിരുന്നു.

Sania Mirza | ഉംറ നിര്‍വഹിക്കാന്‍ സാനിയ മിര്‍സ കുടുംബ സമേതം സഊദിയിലെത്തി

ദുബൈ ഡ്യൂടിഫ്രീ ചാംപ്യന്‍ഷിപ് ആയിരുന്നു അവസാന ടൂര്‍ണമെന്റ്. ഇതില്‍ യുഎസ് താരം മാഡിസന്‍ കീസിനൊപ്പം ഇറങ്ങിയ സാനിയ ഒന്നാം റൗന്‍ഡില്‍ റഷ്യന്‍ ജോഡികളായ വെറോണിക കുദര്‍മെറ്റോവ, സാംസനോവ എന്നിവക്ക് മുന്നില്‍ അടിയറവ് പറഞ്ഞതോടെയാണ് രണ്ടുപതിറ്റാണ്ട് നീണ്ട കരിയറിന് വിരാമമായത്.

ഇന്‍ഡ്യയില്‍ നിന്ന് വനിത ടെനിസില്‍ സമാനതകളില്ലാത്ത ഉയരങ്ങള്‍ താണ്ടിയാണ് സാനിയ കളിക്കളത്തില്‍ നിന്നും വിരമിച്ചത്. കരിയറില്‍ 43 ഡബ്ല്യു ടി എ കിരീടങ്ങളും ഒരു സിംഗിള്‍സ് ട്രോഫിയും നേടി. 2003ല്‍ ആദ്യമായി പ്രൊഫഷനല്‍ ടെനിസില്‍ ഇറങ്ങിയ താരം മാര്‍ടിന ഹിംഗിസിനൊപ്പം മൂന്നു തവണ ഗ്രാന്‍ഡ് സ്ലാം കിരീടം ചൂടിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കൊപ്പം മൂന്നെണ്ണം കൂടി നേടി. മിക്‌സഡ് ഡബിള്‍സില്‍ മഹേഷ് ഭൂപതിക്കൊപ്പം 2009 ആസ്‌ട്രേലിയന്‍ ഓപണ്‍, 2012 ഫ്രഞ്ച് ഓപണ്‍ കിരീടങ്ങള്‍ നേടി. റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേട്ടത്തിനരികെയെത്തിയതാണ് മറ്റൊരു നേട്ടം.

Keywords:  Sania Mirza takes spiritual path post retirement, set to perform Umrah, Riyadh,News,Saudi Arabia, Umra, Sania Mirza, Family, Sports, Tennis, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia