Samosa | നോമ്പ് തുറ വിഭവങ്ങളിലെ ജനപ്രിയൻ! നിസാരക്കാരനല്ല സമൂസ; ചരിത്രമറിയാം
Mar 25, 2023, 15:49 IST
ന്യൂഡെൽഹി: (www.kvartha.com) നോമ്പ് തുറ വിഭവങ്ങളിൽ ജനപ്രിയമാണ് സമൂസ. യഥാർഥത്തിൽ ത്രികോണാകൃതിയിലുള്ളതും വറുത്തതും ആണെങ്കിലും, ഇപ്പോൾ സമൂസ പല രൂപത്തിൽ വിവിധ രീതികളിൽ പാകം ചെയ്യുന്നു. എന്നിരുന്നാലും ത്രികോണാകൃതിക്ക് തന്നെയാണ് ഡിമാൻഡ് കൂടുതൽ. ഇഫ്താർ ടേബിളിൽ ഏറ്റവും പ്രചാരമുള്ളത് ഇറച്ചി സമൂസകളാണ്. ചീസ്, വെജിറ്റബിൾ സമൂസകൾക്കും ആവശ്യക്കാറുണ്ട്.
കഴിഞ്ഞ കുറെ നൂറ്റാണ്ടുകളായി ദക്ഷിണേഷ്യയിൽ സമൂസ വളരെ ജനപ്രിയമാണ്. സുൽത്താന്മാരുടെയും ചക്രവർത്തിമാരുടെയും കൊട്ടാരങ്ങളിലും വിവിധ രാജ്യങ്ങളിലെ പട്ടണങ്ങളിലും ഗ്രാമങ്ങളിലും തെരുവുകളിലും സമൂസയ്ക്ക് പ്രത്യേക സ്ഥാനമുണ്ട്. പ്രാചീനകാലത്ത് കടലുകള്‍ താണ്ടി അറബ് നാട്ടില്‍ നിന്നാണ് സമൂസ ഇന്ത്യയിലെത്തിയതെന്നാണ് കരുതുന്നത്. 10-ാം നൂറ്റാണ്ടിനും പതിമൂന്നാം നൂറ്റാണ്ടിനും ഇടയിലുള്ള അറബ് പാചക പുസ്തകങ്ങൾ സമൂസയെ 'സാൻബുസാക്ക്' എന്ന് പരാമർശിക്കുന്നു. ഇത് പേർഷ്യൻ പദമായ 'സാൻബോസാഗ്' എന്നതിൽ നിന്നാണ് വന്നത്.
പണ്ടുകാലത്ത് യാത്രക്കാരായ കച്ചവടക്കാര്‍ക്കിടയില്‍ പ്രചാരത്തിലുണ്ടായിരുന്ന പലഹാരമായിരുന്നു സാൻബുസാക്ക്. യാത്രയ്ക്കിടെ രാത്രി സമയങ്ങളിൽ ഒരിടത്ത് തങ്ങുമ്പോൾ ഇവ ഉണ്ടാക്കാനും, കൂടാതെ അടുത്ത ദിവസത്തെ യാത്രയ്ക്കുള്ള ലഘുഭക്ഷണമായി സാൻബുസാക്ക് കൊണ്ടുപോകാനും എളുപ്പമായിരുന്നു. പേർഷ്യൻ കവിയായ ഇഷാഖ് അൽ-മൗസിലിയുടെ ഒമ്പതാം നൂറ്റാണ്ടിലെ ഒരു കവിത സമൂസയുടെ പൂർവികനായ 'സാൻബുസാക്ക്' നിറയ്ക്കുന്നതും വറുക്കുന്നതും വിവരിക്കുന്നു.
ഡെൽഹിയിൽ മുസ്ലിം രാജാക്കന്മാരുടെ ഭരണ കാലത്ത് മിഡിൽ ഈസ്റ്റിൽ നിന്നും മധ്യേഷ്യയിൽ നിന്നുമുള്ള പാചകക്കാർ സുൽത്താന്റെ അടുക്കളകളിൽ ജോലിക്ക് വന്നപ്പോഴാണ് സമൂസ ദക്ഷിണേഷ്യയിൽ അവതരിച്ചതെന്നാണ് പറയുന്നത്. രാജകുമാരന്മാരും പ്രഭുക്കന്മാരും 'മാംസം, നെയ്യ്, ഉള്ളി മുതലായവയിൽ നിന്ന് തയ്യാറാക്കിയ 'സമൂസ' കഴിച്ചിരുന്നതായി പണ്ഡിതനും കൊട്ടാരകവിയുമായ അമീർ ഖുസ്രോ 1300-ൽ എഴുതിയിട്ടുണ്ട്. 14ാം നൂറ്റാണ്ടിൽ മുഗൾ ചക്രവർത്തിയായ മുഹമ്മദ് ബിന്‍ തുക്ലക്കിന്റെ സദസില്‍ സാൻബുസാക്ക് ഉണ്ടായിരുന്നതായി പറയുന്നു. നൂറ്റാണ്ടുകൾക്ക് ശേഷം, സമൂസ ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ വിഭവമായി മാറി, പ്രത്യേകിച്ചും നോമ്പ് കാലത്ത്.
Keywords: New Delhi, National, News, Vegetable, India, Muslim, Ramadan, Top-Headlines, Samosa: Story Behind Favorite Snack
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.