Follow KVARTHA on Google news Follow Us!
ad

Samantha | കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും താല്‍പര്യമില്ലായിരുന്നു; അവര്‍ പറഞ്ഞത് വീട്ടിലിരിക്കാന്‍, പുഷ്പയിലെ ഗാനരംഗത്തില്‍ അഭിനയിച്ചത് എതിര്‍പ്പ് അവഗണിച്ച്; പിന്നിലെ കാരണം തുറന്നുപറഞ്ഞ് നടി സാമന്ത

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,chennai,News,Family,Actress,Cinema,National,
ചെന്നൈ: (www.kvartha.com) കുടുംബത്തിന്റേയും സുഹൃത്തുക്കളുടേയും എതിര്‍പ്പ് അവഗണിച്ചാണ് താന്‍ പുഷ്പയിലെ ഗാനരംഗത്തില്‍ അഭിനയിച്ചതെന്ന് വ്യക്തമാക്കി തെന്നിന്‍ഡ്യന്‍ താരം സാമന്ത. വിവാഹമോചനത്തിന് തൊട്ടുപിന്നാലെയായത് കൊണ്ട് വീട്ടില്‍ ഇരിക്കാനാണ് തന്നോട് എല്ലാവരും നിര്‍ദേശിച്ചതെന്നും സാമന്ത വെളിപ്പെടുത്തി. അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

Samantha Ruth Prabhu says family told her not to do item song Oo Antava right after separation from Naga Chaitanya, Chennai, News, Family, Actress, Cinema, National

'വിവാഹമോചനത്തിന് തൊട്ടുപിന്നാലെയാണ് പുഷ്പയിലെ ഗാനത്തിനായി അണിയറക്കാര്‍ എന്നെ സമീപിച്ചത്. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും താല്‍പര്യമില്ലായിരുന്നു. എന്നോട് വീട്ടില്‍ ഇരിക്കാനാണ് അവര്‍ പറഞ്ഞത്. എല്ലാത്തിനും കൂടെ നില്‍ക്കുന്ന സുഹൃത്തുക്കള്‍ പോലും ഈ കാര്യത്തില്‍ വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞു.

എന്നാല്‍ എനിക്ക് ആ പാട്ട് ഇഷ്ടപ്പെട്ടു. തുടര്‍ന്ന് ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു'- സാമന്ത പറഞ്ഞു.'ഒരു തെറ്റും ചെയ്തിട്ടില്ല, ഞാന്‍ എന്തിന് ഒളിച്ചിരിക്കണമെന്ന ചിന്തയായിരുന്നു അപ്പോഴെനിക്ക്. വിവാഹ ജീവിതത്തില്‍ താന്‍ നൂറ് ശതമാനം നല്‍കി. എന്നാല്‍ അത് വര്‍കൗട് ആയില്ല എന്നും സാമന്ത പറഞ്ഞു.

Keywords: Samantha Ruth Prabhu says family told her not to do item song Oo Antava right after separation from Naga Chaitanya, Chennai, News, Family, Actress, Cinema, National.

Post a Comment