Follow KVARTHA on Google news Follow Us!
ad

Champion | തോല്‍ക്കാന്‍ മനസില്ലാതെ സജിത്ത്; തളരാത്ത മനസിന് മിസ്റ്റര്‍ തൃശൂര്‍ പട്ടം; പ്രചോദനം ഈ വിജയമന്ത്രം

Sajith became champion in physically challenged category, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
തൃശൂര്‍: (www.kvartha.com) ബോഡി ബില്‍ഡിംഗ് അസോസിയേഷന്‍ സംഘടിപ്പിച്ച മിസ്റ്റര്‍ തൃശൂര്‍ മത്സരത്തില്‍ മാള പൊയ്യ സ്വദേശി സജിത്ത് കെ യു ഫിസിക്കലി ചലഞ്ചഡ് വിഭാഗത്തില്‍ ചാമ്പ്യനായി. കുരിയച്ചിറ സ്‌പോര്‍ട്‌സ് സെന്ററില്‍ നടന്ന മത്സരത്തിലാണ് സജിത്ത് അഭിമാന ജയം നേടിയത്. അതിനുശേഷം നടന്ന മിസ്റ്റര്‍ കേരള മത്സരത്തില്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തൃശൂര്‍ കളക്ടറേറ്റില്‍ കേരള ഐടി മിഷന്‍ വിഭാഗത്തില്‍ സപ്പോര്‍ട്ടിങ് എഞ്ചിനീയറായി ജോലി ചെയ്യുകയാണ് സജിത്ത്. സജിത്തിന് അഞ്ചു വയസുള്ളപ്പോളാണ് വലതുകൈയ്ക്ക് വീണു പരിക്ക് പറ്റി സര്‍ജറി ചെയ്യേണ്ടി വന്നത്. വലത്തു കൈവിരലുകള്‍ അനക്കാന്‍ മാത്രമേ ഇപ്പോള്‍ പറ്റൂ.
         
Latest-News, Kerala, Thrissur, Top-Headlines, Winner, Sports, Sajith, Sajith became champion in physically challenged category.

ബോഡി ബില്‍ഡിങ്ങിലേക്കുള്ള സജിത്തിന്റെ കടന്നു വരവ് ആകസ്മികമായിട്ടായിരുന്നു. 2019ല്‍ ഇന്‍സ്റ്റാഗ്രാമില്‍ ശാരീരിക വൈകല്യമുള്ള ആളുകള്‍ ബോഡി ബില്‍ഡിംഗ് ചെയ്യുന്ന വീഡിയോസ് കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടാണ് സജിത്തിന് താല്പര്യം തുടങ്ങിയത്. തയ്യാറെടുപ്പിന്റെ ഭാഗമായി ഒന്‍പതു മാസത്തെ ചിട്ടയായ ആഹാരക്രമവും കൃത്യമായ വ്യായാമത്തിലൂടെ അമിതഭാരം 83 കിലോയില്‍ നിന്നും 67 കിലോയിലെത്തിച്ചു. അതിനുശേഷം മാളയിലെ ജിം ട്രെയ്‌നര്‍ ബിനില്‍ തോമസ് നടത്തുന്ന ഫിറ്റ്‌നസ് ഫസ്റ്റ് ജിമ്മില്‍ പോയി തുടങ്ങി. തന്റെ ആഗ്രഹത്തിനൊപ്പം മനക്കരുത്തു നല്‍കാന്‍ ബിനില്‍ കൂടെയുണ്ടായി. കൂടെ നില്‍ക്കാന്‍ അച്ഛന്‍ ഉണ്ണികൃഷ്ണന്‍, അമ്മ ശ്യാമള, അനിയത്തി സൗമ്യ എന്നിവര്‍ പൂര്‍ണപിന്തുണയും നല്‍കി.
    
Latest-News, Kerala, Thrissur, Top-Headlines, Winner, Sports, Sajith, Sajith became champion in physically challenged category.

എല്ലാ ദിവസവും രാവിലെ അഞ്ചിന് പരിശീലനം തുടങ്ങും. വൈകിട്ട് ആറുമുതല്‍ രാത്രി പത്തുവരെ വര്‍ക്ക് ഔട്ട്. 2021ല്‍ ദക്ഷിണേന്ത്യ ചാമ്പ്യന്‍ ഓഫ് ചാമ്പ്യന്‍സ് മത്സരത്തില്‍ ജയിച്ചതിനുശേഷം സജിത്ത് വീണ്ടുമൊരു ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത് ഇപ്പോളാണ്. മൂന്ന് മാസത്തോളം കൃത്യമായ ആഹാരക്രമം പാലിച്ചും കഠിനാധ്വാനം ചെയ്തുമാണ് ഓരോ ചാമ്പ്യന്‍ഷിപ്പിലും പങ്കെടുക്കുന്നത്. ഏപ്രിലില്‍ നടക്കുന്ന ദേശീയ ബോഡി ബില്‍ഡിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്ന സജിത്ത് നല്ല സ്‌പോണ്‍സര്‍മാരെ തേടുകയാണ്.

Keywords: Latest-News, Kerala, Thrissur, Top-Headlines, Winner, Sports, Sajith, Sajith became champion in physically challenged category.
< !- START disable copy paste -->

Post a Comment