Cricket | ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന് മുമ്പ് മൈതാനത്ത് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ; രോഹിത് ശർമ്മയ്ക്ക് പ്രത്യേക തൊപ്പി നൽകി നരേന്ദ്ര മോഡി; വീഡിയോ വൈറലായി

 


അഹ്‌മദാബാദ്: (www.kvartha.com) ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന് മുന്നോടിയായി അഹ്‌മദാബാദിൽ ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാർ ചടങ്ങിനെത്തിയത് കൗതുകമായി. നരേന്ദ്ര മോദിയും ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും തങ്ങളുടെ രാജ്യങ്ങളിലെ രണ്ട് ക്യാപ്റ്റൻമാർക്ക് പ്രത്യേക തൊപ്പി സമ്മാനിച്ചു. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയ്ക്ക് മോദി തൊപ്പി സമ്മാനിച്ചപ്പോൾ സ്റ്റേഡിയത്തിൽ വൻ ആരവമുയർന്നു. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു. തുടർന്ന് രണ്ട് പ്രധാനമന്ത്രിമാരും രണ്ട് ക്യാപ്റ്റൻമാരും പരസ്പരം കൈപിടിച്ച് ഫോട്ടോയ്ക്കും പോസ് ചെയ്തു.

രണ്ട് ക്യാപ്റ്റൻമാർക്കൊപ്പം ഇരു പ്രധാനമന്ത്രിമാരും ടോസിനിറങ്ങുമെന്ന് പറഞ്ഞിരുന്നെങ്കിലും അതുണ്ടായില്ല. ടോസിനിടെ നരേന്ദ്ര മോദിയും ആന്റണി അൽബനീസും ഗ്രൗണ്ടിന് ചുറ്റും നടന്ന് കാണികളെ അഭിവാദ്യം ചെയ്യുന്നതും കാണാമായിരുന്നു. ദേശീയഗാന വേളയിൽ ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രിമാരും ടീമുകൾക്കൊപ്പം നിന്നു.

Cricket | ഇന്ത്യ - ഓസ്‌ട്രേലിയ ടെസ്റ്റ് മത്സരത്തിന് മുമ്പ് മൈതാനത്ത് ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാർ; രോഹിത് ശർമ്മയ്ക്ക് പ്രത്യേക തൊപ്പി നൽകി നരേന്ദ്ര മോഡി; വീഡിയോ വൈറലായി

നിർണായക മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഓസ്‌ട്രേലിയൻ ടീം മാറ്റമില്ലാതെ കളത്തിലിറങ്ങിയപ്പോൾ രോഹിത് ശർമ്മ പ്ലെയിംഗ് ഇലവനിൽ ഒരു മാറ്റം വരുത്തി. മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി ഇടം നേടി. അഹമ്മദാബാദിൽ ഇന്ത്യക്ക് വിജയം നേടാനായാൽ തുടർച്ചയായി രണ്ടാം തവണയും ഡബ്ല്യുടിസി ഫൈനലിൽ ഇടം നേടാനാവും.


Keywords: National, News, Ahmedabad, Rohit Sharma, Narendra Modi, Viral, Video, Cricket Test, Cricket, Sports, Final, Entertainment, Top-Headlines,  Rohit Sharma Receives Special Cap From Narendra Modi in Ahmedbad Ahead of 4th Test Between Ind-Aus; WATCH VIRAL Video. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia