വ്യാഴാഴ്ച വൈകിട്ട് 6.30 ഓടെ മോഹനനും ഭാര്യ ജെസി ടീചറും എരുവേലി പള്ളിയില്‍ കുമ്പസാരത്തിനു പോയതായിരുന്നു. രാത്രി ഒമ്പതു മണിയോടെ തിരിച്ചെത്തിയപ്പോഴാണ് വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. മുറിയിലെ അലമാരയും തുറന്നു കിടക്കുന്ന നിലയിലായിരുന്നു.
തുടര്‍ന്നു പരിശോധിച്ചപ്പോഴാണ് സ്വര്‍ണവും പണവും മോഷണം പോയതായി അറിയുന്നത്. അടുക്കളയുടെ ഭാഗത്തെ ഇരുമ്പ് ഗ്രില്‍ തകര്‍ത്താണ് കള്ളന്‍ അകത്തേക്ക് പ്രവേശിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Robbers Break Into House, Steal Cash, Jewellery, Ernakulam, News, Robbery, Gold, Police, Probe, Kerala.