60 വയസിന് മുകളിലുള്ള പുരുഷ യാത്രക്കാർക്ക് യാത്രാക്കൂലിയിൽ 40 ശതമാനവും 58 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീകൾക്ക് 50 ശതമാനവുമായിരുന്നു ഇളവ്. ബിജെപി എംപി രാധാ മോഹൻ സിംഗിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റി തിങ്കളാഴ്ച പാർലമെന്റിന്റെ ഇരു സഭകളിലും ഇതുസംബന്ധിച്ച റിപ്പോർട്ട് വെച്ചു. ഈ സമിതിയുടെ മുൻ റിപ്പോർട്ടിലും ഇതേ നിർദേശം നൽകിയിരുന്നു.
രാജ്യം ഇപ്പോൾ കോവിഡിന്റെ ദുരിതത്തിൽ നിന്ന് കരകയറിയതായും റെയിൽവേ വരുമാനത്തിലെ വളർച്ച സാധാരണ നിലയിലായതായും പാർലമെന്ററി കമ്മിറ്റി ശുപാർശയിൽ പറഞ്ഞു. സ്ലീപ്പർ ക്ലാസിലെയും 3 എ ക്ലാസിലെയും മുതിർന്ന പൗരന്മാർക്ക് നൽകേണ്ട ഇളവുകൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് കമ്മിറ്റി മന്ത്രാലയത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഈ ഇളവ് ഉടൻ പുനഃസ്ഥാപിക്കാൻ നിലവിൽ പദ്ധതിയില്ലെന്നാണ് റെയിൽവേ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. ഇപ്പോൾ തന്നെ എല്ലാ റെയിൽവേ യാത്രക്കാർക്കും 50-55 ശതമാനം നിരക്കിളവ് നൽകുന്നുണ്ടെന്നാണ് വാദം.
Keywords: New Delhi, National, News, Train, Ticket, Railway, BJP, Report, Passengers, Top-Headlines, Resume concessions in rail fares to senior citizens.