Follow KVARTHA on Google news Follow Us!
ad

Oscar | 'ദയവായി അതിന്റെ ക്രെഡിറ്റ് എടുക്കരുത്'; ഓസ്‌കറില്‍ ഇന്‍ഡ്യയുടെ ഇരട്ടനേട്ടത്തിന് പിന്നാലെ ഭരണപക്ഷത്തോട് മല്ലികാര്‍ജുന്‍ ഖര്‍ഗെ; രാജ്യസഭയില്‍ ചിരി

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,News,Politics,Oscar,Congress,Rajya Sabha,Song,National,
ന്യൂഡെല്‍ഹി: (www.kvartha.com) 'ദയവായി അതിന്റെ ക്രെഡിറ്റ് എടുക്കരുത്' ഓസ്‌കറില്‍ ഇന്‍ഡ്യയുടെ ഇരട്ടനേട്ടത്തിന് പിന്നാലെ ബിജെപിയോട് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനും പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെ. രാജ്യസഭയില്‍ ഓസ്‌കറില്‍ ഇന്‍ഡ്യയുടെ നേട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയികളെ അഭിനന്ദിച്ച അദ്ദേഹം ഇത് ഇന്‍ഡ്യയ്ക്ക് അഭിമാനകരമാണെന്നും പറഞ്ഞു. വിജയികളുടെ ദക്ഷിണേന്‍ഡ്യന്‍ ബന്ധവും അദ്ദേഹം എടുത്തുപറഞ്ഞു. പിന്നാലെയാണ് അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്ന് അദ്ദേഹം ഭരണകക്ഷിയോട് ആവശ്യപ്പെട്ടത്.


'Request Modi Ji Not To Take Credit For Their (Oscar) Win': Congress's Dig, New Delhi, News, Politics, Oscar, Congress, Rajya Sabha, Song, National

'ഞങ്ങള്‍ വളരെ അഭിമാനിക്കുന്നു. പക്ഷേ എന്റെ ഒരേയൊരു അഭ്യര്‍ഥന ഭരണകക്ഷി അതിന്റെ ക്രെഡിറ്റ് എടുക്കരുതെന്നാണ്. ഞങ്ങള്‍ സംവിധാനം ചെയ്തു, ഞങ്ങള്‍ പാട്ടെഴുതി, സിനിമ മോദിജി സംവിധാനം ചെയ്തു എന്നൊന്നും പറയരുത്. അതാണ് എന്റെ ഒരേയൊരു അഭ്യര്‍ഥന' എന്നും അദ്ദേഹം പറഞ്ഞു. ഖര്‍ഗെയുടെ പരാമര്‍ശം പ്രതിപക്ഷത്തെ മാത്രമല്ല, ഭരണപക്ഷത്തും ചിരിപടര്‍ത്തി. രാജ്യസഭാ ചെയര്‍മാനും ഉപാധ്യക്ഷനുമായ ജഗ്ദീപ് ധന്‍ഖറും ചിരിച്ചു.

'ആര്‍ആര്‍ആര്‍' സിനിമയിലെ 'നാട്ടു നാട്ടു' എന്ന ഗാനം ഒറിജിനല്‍ സോങ് വിഭാഗത്തിലും 'ദി എലിഫന്റ് വിസ്പറേഴ്സ്' മികച്ച ഡോക്യുമെന്ററി (ഹ്രസ്വ വിഷയം) വിഭാഗത്തിലും ഓസ്‌കര്‍ പുരസ്‌കാരം നേടിയിരുന്നു. വിജയികളെ അഭിനന്ദിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി, അവര്‍ രാജ്യത്തിന് അഭിമാനം നല്‍കിയെന്ന് പറഞ്ഞു.

Keywords: 'Request Modi Ji Not To Take Credit For Their (Oscar) Win': Congress's Dig, New Delhi, News, Politics, Oscar, Congress, Rajya Sabha, Song, National.

Post a Comment