കണ്ണൂര്‍: (www.kvartha.com) സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ കണ്ണൂരിലെ മാധ്യമ പ്രവര്‍ത്തകര്‍ അനുസ്മരിച്ചു. 107-0ാം ചരമ വാര്‍ഷിക ദിനമായ ചൊവ്വാഴ്ച കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമിറ്റിയുടെ നേതൃത്വത്തില്‍ പയ്യാമ്പലത്തെ സ്മൃതി കുടീരത്തില്‍ പുഷ്പ്പാര്‍ചന നടത്തി. തുടര്‍ന്ന് നടന്ന അനുസ്മരണ യോഗത്തില്‍ സെക്രടറി കെ വിജേഷ്, സംസ്ഥാന കമിറ്റി അംഗങ്ങളായ പ്രശാന്ത് പുത്തലത്ത്, കെ ശശി, ജില്ലാ കമിറ്റി അംഗങ്ങളായ എന്‍ വി മഹേഷ് ബാബു, ടി പി വിപിന്‍ദാസ്, സി സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Keywords: News, Kerala, State, Kannur, Journalists, Local-News, Remembered Swadeshabhimani Ramakrishna Pillai