Follow KVARTHA on Google news Follow Us!
ad

RBI | രാജ്യത്ത് 2000 രൂപ നോടുകള്‍ നിലവില്‍ അച്ചടിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ

RBI stopped printing 2000 rupee #ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്ത് 2000 രൂപ നോടുകളുടെ അച്ചടി നിര്‍ത്തി. 2000 രൂപ നോടുകള്‍ നിലവില്‍ അച്ചടിക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്‍ഡ്യ അറിയിച്ചു. 2018- 19 സാമ്പത്തികവര്‍ഷത്തില്‍തന്നെ 2000 രൂപ നോടുകളുടെ അച്ചടി നിര്‍ത്തിയതായും റിസര്‍വ് ബാങ്ക് നല്‍കിയ വിവരാവകാശ രേഖയില്‍ വിശദീകരിക്കുന്നു. 

രാജ്യത്ത് ഇതുവരെ 37 ലക്ഷത്തിലധികം 2000 രൂപ നോടുകള്‍  അച്ചടിച്ചിട്ടുണ്ടെന്നും അതേസമയം 100, 200, 500, 2000 രൂപ നോടുകള്‍ അച്ചടിക്കാന്‍ ബാങ്കിന് വേണ്ടിവരുന്ന തുക വളരെ തുച്ഛമാണെന്നും റിസര്‍വ് ബാങ്കില്‍ നിന്നും ലഭിച്ച രേഖകളില്‍ സൂചിപ്പിക്കുന്നു. 

News,National,India,Rupees,RBI,Reserve Bank,Top-Headlines,Latest-News,Business,Finance, RBI stopped printing 2000 rupee


2021- 22 കാലയളവില്‍ 1000, 100 രൂപ നോട് അച്ചടിക്കാന്‍ ചിലവഴിക്കേണ്ടി വന്നത് 1770 രൂപ മാത്രമാണ്. യഥാക്രമം 1000, 200 രൂപ നോടുകള്‍ അച്ചടിക്കാന്‍ 2370 രൂപയും 1000, 500 രൂപ നോടുകള്‍ അച്ചടിക്കാന്‍ 2290 രൂപയും, 2000 രൂപ നോടുകള്‍ അച്ചടിക്കാന്‍ 3530 രൂപയും വേണ്ടിവന്നുവെന്നും റിസര്‍വ് ബാങ്ക് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു.

Keywords: News,National,India,Rupees,RBI,Reserve Bank,Top-Headlines,Latest-News,Business,Finance, RBI stopped printing 2000 rupee 

Post a Comment