Keywords: Ranbir Kapoor wishes daughter Raha doesn't have Alia Bhatt's personality, Mumbai, News, Bollywood, Cine Actor, Daughter, Actress, Social Media, National.
Ranbir Kapoor | മകള്‍ക്ക് ആലിയയുടെ സ്വഭാവം കിട്ടരുത്, അത് തനിക്ക് ബുദ്ധിമുട്ടാകും; അമ്മയുടെ സൗന്ദര്യം കിട്ടണമെന്നും നടന്‍ രണ്‍ബീര്‍ കപൂര്‍
#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Mumbai,News,Bollywood,Cine Actor,Daughter,Actress,Social Media,National,
മുംബൈ: (www.kvartha.com) 2022 നവംബര്‍ ആറിനാണ് താരദമ്പതികളായ ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും മകള്‍ ജനിക്കുന്നത്. റാഹ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞ് ജനനം മുതല്‍ തന്നെ വാര്‍ത്തകളില്‍ നിറയുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ ആരാധകരുടെ സംസാരവിഷയം മകള്‍ റാഹയെ കുറിച്ച് പിതാവും നടനുമായ രണ്‍ബീര്‍ കപൂര്‍ പറഞ്ഞ വാക്കുകളാണ്. റാഹയെ കാണാന്‍ ആലിയയെ പോലെയാകണമെന്നും എന്നാല്‍ ആ സ്വഭാവം കിട്ടരുതെന്നുമാണ് താരം പറയുന്നത്.
അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. 'റാഹയെ കാണാന്‍ ആലിയയെ പോലെയാകണമെന്നാണ് ആഗ്രഹം. കാരണം സുന്ദരിയായിരിക്കും. എന്നാല്‍ മകള്‍ക്ക് ആലിയയുടെ സ്വഭാവം കിട്ടരുത്. എന്നെ പോലെയായിരിക്കണം. കാരണം ആലിയ ഒരുപാട് സംസാരിക്കുന്ന ആളാണ്. വീട്ടില്‍ ഒരുപോലെ സംസാരിക്കുന്ന രണ്ട് സ്ത്രീകളുണ്ടെങ്കില്‍ എനിക്ക് വളരെ ബുദ്ധിമുട്ടായിരിക്കും. റാഹ എന്നെപ്പോലെ അല്‍പം ശാന്തമായ ആളായിരിക്കണം. അപ്പോള്‍ നമുക്ക് രണ്ടുപേര്‍ക്കും ആലിയയെ നിയന്ത്രിക്കാന്‍ കഴിയും' എന്നും രണ്‍ബീര്‍ പറഞ്ഞു.