Follow KVARTHA on Google news Follow Us!
ad

Criticized | പാചക വാതകത്തിന് 50 രൂപ കൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് ചെന്നിത്തല; തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞയുടന്‍ ഗാസ് - പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് മോദി സര്‍കാര്‍ പതിവാക്കിയിരിക്കുകയാണെന്ന് വിമര്‍ശനം

Thiruvananthapuram,News,Politics,Ramesh Chennithala,Criticism,Prime Minister,Narendra Modi,Kerala,
തിരുവനന്തപുരം: (www.kvartha.com) പാചകവാതകത്തിന് 50 രൂപ കൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ കുറേക്കാലമായി തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞയുടന്‍ ഗാസ് - പെട്രോള്‍ വില വര്‍ധിപ്പിക്കുന്നത് മോദി സര്‍കാര്‍ പതിവാക്കിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഇപ്പോള്‍ ത്രിപുര, നാഗാലാന്‍ഡ് തുടങ്ങി നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ മോദി സര്‍കാരിന്റെ തനിനിറം പുറത്ത് വന്നിരിക്കുകയായാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ജനങ്ങളെ കൊള്ളയടിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടി നില്‍ക്കുന്ന അവസ്ഥയില്‍ ജനങ്ങളുടെ തലയില്‍ സര്‍കാരിന്റെ സാമ്പത്തിക ബാധ്യത കൂടി കെട്ടി വെച്ചിരിക്കുകയാണ്. അഛേ ദിന്‍ വരുമെന്ന് മോദി പറഞ്ഞത് ഇപ്പോള്‍ എല്ലാവര്‍ക്കും മനസിലായെന്നും അദ്ദേഹം പറഞ്ഞു.

Ramesh Chennithala Criticized Modi Govt, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Prime Minister, Narendra Modi, Kerala

കേരളത്തില്‍ പിണറായി സര്‍കാര്‍ ചെയ്യുന്നതും ഇത് തന്നെയാണ്. സര്‍കാരിന്റെ സാമ്പത്തിക ബാധ്യത ജനത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുക എന്നത് കോട്ടിട്ട മോദിയുടെയും മുണ്ടുടുത്ത മോദിയുടെയും പൊതുനയമാണെന്നും ചെന്നിത്തല പരിഹസിച്ചു.

Keywords: Ramesh Chennithala Criticized Modi Govt, Thiruvananthapuram, News, Politics, Ramesh Chennithala, Criticism, Prime Minister, Narendra Modi, Kerala.

Post a Comment