Follow KVARTHA on Google news Follow Us!
ad

Criticized | വഴിയോരവിശ്രമ കേന്ദ്രത്തിന് പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍കാരിന്റെ കണ്ണായ ഭൂമി സ്വകാര്യ കംപനികളുടെ കയ്യിലേക്കെന്ന് രമേശ് ചെന്നിത്തല; ബ്രഹ്‌മപുരത്തെ വിവാദ സ്ഥാപനത്തിന് കോഴിക്കോട് കോര്‍പറേഷന്‍ മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ ഇതേ രീതിയില്‍ കരാര്‍ നല്‍കിയെന്നും ആരോപണം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Politics,Controversy,Allegation,Criticism,Ramesh Chennithala,Kerala,
തിരുവനന്തപുരം: (www.kvartha.com) വഴിയോര വിശ്രമ കേന്ദ്രത്തിന്
പുറമേ കൂടുതല്‍ പദ്ധതികളില്‍ സര്‍കാരിന്റെ കണ്ണായ ഭൂമികള്‍ സ്വകാര്യ കംപനികളുടെ കയ്യിലേക്കെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍കാരിന്റെ ഭൂമി പദ്ധതികളുടെ നടത്തിപ്പിനായി സ്വകാര്യ കംപനികള്‍ക്ക് പണയപ്പെടുത്തുന്ന രീതിയില്‍ കരാര്‍ ഉണ്ടാക്കിയതിനു പിന്നില്‍ വന്‍ അഴിമതിയാണുള്ളതെന്നും അദ്ദേഹം ആരോപിച്ചു.

വഴിയോര വിശ്രമകേന്ദ്രത്തിനായി 30 സ്ഥലങ്ങളിലായി തിരഞ്ഞെടുത്ത 150 ഏകറിന് പുറമേ കോഴിക്കോട് കോര്‍പറേഷന്‍ ബ്രഹ്‌മപുരത്തെ വിവാദ കംപനിക്ക് മാലിന്യ പ്ലാന്റ് നിര്‍മിക്കാന്‍ ഇതേരീതിയില്‍ നാലുവര്‍ഷം മുമ്പ് 28 വര്‍ഷം പാട്ടത്തിനും പിന്നീട് ഭൂമി പണയപ്പെടുത്താനുമുള്ള കരാറിലേര്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പദ്ധതികള്‍ക്കെതിരാണെന്നു നാഴികയ്ക്ക് നാല്‍പത് വട്ടം പറഞ്ഞുനടന്ന ഇടതുപക്ഷം നയം വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പാര്‍ടി സെക്രടറി എംവി ഗോവിന്ദന്‍ ഇതിന് മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. ഭൂമി കംപനി പണയപ്പെടുത്തിയോ ഇല്ലയോയെന്ന് കോര്‍പറേഷന്‍ വ്യക്തമാക്കണം. ഭൂമി പണയപ്പെടുത്താന്‍ അനുമതി നല്‍കിയശേഷം കംപനിയുടെ ആവശ്യപ്രകാരം 7.75 കോടിയുടെ കരാര്‍ എന്തിനു നല്‍കി എന്നും അദ്ദേഹം ചോദിച്ചു.

എന്‍ജിനിയറിംഗ് വകുപ്പ് എതിര്‍ത്തിട്ടും 1.23 കോടി രൂപ കോര്‍പറേഷന്‍ നല്‍കിയതെന്തിനെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോര്‍പറേഷന്റെ 12.67 ഏകര്‍ ഭൂമിയാണ് വിചിത്ര ഉത്തരവിലൂടെ കംപനിക്ക് നല്‍കിയിരിക്കുന്നത്. 250 കോടിയുടെ പദ്ധതി ബ്രഹ്‌മ പുരത്തെ വിവാദ കംപനിക്കാണ് നല്‍കിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണെന്നും ചെന്നിത്തല പറഞ്ഞു.

വഴിയോര വിശ്രമകേന്ദ്രത്തിന്റെ മറവിലും വസ്തുകച്ചവടമാണ് നടക്കാന്‍ പോകുന്നത്. 51% ഓഹരിയുള്ള ഓക്കില്‍ കംപനിയുടെ കീഴില്‍ റെസ്റ്റ് സ്റ്റോപ്, റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റ് എന്നീ രണ്ട് സ്വകാര്യ കംപനികളുമായി ഉണ്ടാക്കിയ രഹസ്യകരാര്‍ പുറത്ത് വിടണമെന്നും ചെന്നിത്തല പറഞ്ഞു.


Ramesh Chennithala Criticized LDF Govt, Thiruvananthapuram, News, Politics, Controversy, Allegation, Criticism, Ramesh Chennithala, Kerala


ഞാന്‍ ചോദിച്ച 10 ചോദ്യങ്ങളില്‍ ഒന്നിന് മാത്രമാണ് കംപനി വാര്‍ത്താക്കുറിപ്പിലൂടെ മറുപടി നല്‍കിയത്. അതാണെങ്കില്‍ പച്ചക്കള്ളവും. ആലപ്പുഴയിലേയും കാസര്‍കോട്ടെയും സ്ഥലങ്ങള്‍ക്ക് സര്‍കാര്‍ കമ്പോളവില നിശ്ചയിച്ചിട്ടില്ലെന്ന് കംപനി പറഞ്ഞു. നിശ്ചയിച്ചതിന്റെ സര്‍കാര്‍ ഉത്തരവ് ഞാന്‍ പുറത്തുവിട്ടിട്ടും വകുപ്പ് മന്ത്രിക്കും കംപനിക്കും മിണ്ടാട്ടമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഇത്തരത്തില്‍ ഏതെല്ലാം പദ്ധതിക്ക് ഭൂമി സ്വകാര്യ കംപനികള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് സര്‍കാര്‍ വ്യക്തമാക്കണം. ബി ജെ പി സര്‍കാര്‍ പൊതുമേഖലാ കംപനികള്‍ വിറ്റ് തുലയ്ക്കുമ്പോള്‍ ഇടത് പക്ഷ സര്‍കാര്‍ അതേ പാത പിന്തുടര്‍ന്ന് സര്‍കാരിന്റെ കണ്ണായ ഭൂമികള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പണയം വെയ്ക്കുന്നു. ഇതാണ് ഇടത് പക്ഷ സര്‍കാരിന്റെ നയമെന്നും ചെന്നിത്തല പറഞ്ഞു.

Keywords: Ramesh Chennithala Criticized LDF Govt, Thiruvananthapuram, News, Politics, Controversy, Allegation, Criticism, Ramesh Chennithala, Kerala.

Post a Comment