Follow KVARTHA on Google news Follow Us!
ad

Ramesh Chennithala | നിലപാടില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യാത്ത തിരുമേനി ജനാധിപത്യ മതേതരത്വ നിലപാട് എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്ന വ്യക്തി; മാര്‍ ജോസഫ് പൗവത്തില്‍ പിതാവിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് രമേശ് ചെന്നിത്തല

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍, Chennithala,Dead,Kerala,
തിരുവനന്തപുരം: (www.kvartha.com) സിറോ മലബാര്‍ സഭ ആര്‍ച് ബിഷപ് മാര്‍ ജോസഫ് പൗവത്തിലിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നിലപാടില്‍ ഒരിക്കലും വിട്ട് വീഴ്ച ചെയ്യാത്ത തിരുമേനി ജനാധിപത്യ മതേതരത്വ നിലപാട് എന്നും ഉയര്‍ത്തിപ്പിടിച്ചിരുന്നുവെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.

Ramesh Chennithala condoles the demise of father Mar Joseph Pouvat, Thiruvananthapuram, News, Religion, Politics, Ramesh Chennithala, Dead, Kerala

വിദ്യാര്‍ഥിയായിരിക്കുന്ന കാലഘട്ടം മുതല്‍ പിതാവുമായി ഉണ്ടായ അടുപ്പം പിന്നീട് കോട്ടയം എംപി ആയത് മുതല്‍ കൂടുതല്‍ ദൃഢമായി. വിശ്വാസത്തിലൂന്നിയ നിലപാടുകള്‍ സ്വീകരിച്ചിരുന്ന സഭാ മേധാവിയായിരുന്നു പിതാവ്. മികച്ച പണ്ഡിതനും ചിന്തകനും മാര്‍ഗദര്‍ശ്ശിയുമായ ആര്‍ച് ബിഷപ് ഇമെരിറ്റസ് ജോസഫ് പൗവത്തിലിന്റെ വേര്‍പാടില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. വിശ്വാസി സമൂഹത്തിന്റെ ദുഃഖത്തില്‍ പങ്ക് ചേരുന്നതായും ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

Keywords: Ramesh Chennithala condoles the demise of father Mar Joseph Pouvat, Thiruvananthapuram, News, Religion, Politics, Ramesh Chennithala, Dead, Kerala.

Post a Comment