Criticized | കേന്ദ്ര സര്‍വകലാശാല ആര്‍ എസ് എസിന്റെ കാര്യാലയമായി മാറിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

 


കാസര്‍കോട്: (www.kvartha.com) കേന്ദ്ര സര്‍വകലാശാലയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി. കഴിഞ്ഞ കുറേക്കാലമായി പെരിയയിലെ കേന്ദ്ര സര്‍വകലാശാല ആര്‍ എസ് എസിന്റെ കാര്യാലയമായി മാറിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

ശനിയാഴ്ച സര്‍വകലാശാലയില്‍ നടക്കുന്ന ആറാമത് ബിരുദദാന ചടങ്ങില്‍ നിന്ന് സ്ഥലം എംപി യെയും മറ്റ് ജനപ്രതിനിധികളെയും മാറ്റി നിര്‍ത്തുന്നത് കേന്ദ്ര സര്‍വകലാശാലയില്‍ കാലങ്ങളായി നടക്കുന്ന കാവിവത്കരണത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കഴിഞ്ഞവര്‍ഷവും രാഷ്ട്രപതി പങ്കെടുത്ത ബിരുദധാന ചടങ്ങില്‍ നിന്ന് സ്ഥലം എംപിയെയും മറ്റ് ജനപ്രതിനിധികളെയും മാറ്റിനിര്‍ത്തിയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യ മര്യാദ പാലിക്കാന്‍ തങ്ങള്‍ ഒരുക്കമല്ല എന്ന പ്രഖ്യാപനമാണ് സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. രാജ്യത്തിന്റെ മഹത്തായ ജനാധിപത്യ പാരമ്പര്യത്തെ നിരന്തരം കശാപ്പു ചെയ്യുന്നതില്‍ നിരന്തരം ആനന്ദം കണ്ടെത്തുകയാണ് കേന്ദ്ര സര്‍വകലാശാല അധികൃതര്‍ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Criticized | കേന്ദ്ര സര്‍വകലാശാല ആര്‍ എസ് എസിന്റെ കാര്യാലയമായി മാറിയെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി

സംഘപരിവാര്‍ ശക്തികളെ പ്രീതിപ്പെടുത്തി സ്വജനപക്ഷപാതവും, അഴിമതിയും നടത്തി മുന്നോട്ടുപോകാം എന്ന് കരുതുന്നവരാണ് ഇതിനുപിന്നിലെന്നും അദ്ദേഹം ആരോപിച്ചു. നിരന്തരം ജനാധിപത്യ വ്യവസ്ഥിതിയെ അവഹേളിക്കുന്ന കേന്ദ്ര സര്‍വകലാശാല അധികൃതര്‍ മതേതര ജനാധിപത്യ ബോധമുള്ള ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേരളത്തിലാണ് കേരള കേന്ദ്രസര്‍വകലാശാല സ്ഥിതി ചെയ്യുന്നതെന്ന് ഓര്‍ക്കണം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കേന്ദ്ര സര്‍വകലാശാലയില്‍ വ്യാപക ക്രമക്കേടുകളും, സര്‍വകലാശാലയുടെ പ്രവര്‍ത്തനം സംബന്ധിച്ചും ഗുരുതരമായ ആരോപണങ്ങളുമാണ് ഉയരുന്നത്. ഇവിടെ നടക്കുന്ന അഴിമതികളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Keywords:  Rajmohan Unnithan MP says Central University has become office of RSS,  Kasaragod, News, Politics, Allegation, Kerala, RSS.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia