Follow KVARTHA on Google news Follow Us!
ad

Allegation | രാജസ്താന്‍ പൊലീസ് വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്റെ ഭാര്യ

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍, Rajasthan,News,Politics,Protesters,Army,National,
കോട്ട: (www.kvartha.com) രാജസ്താന്‍ പൊലീസ് വീട്ടു തടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി 2019 ലെ പുല്‍വാമ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ ഹേമരാജിന്റെ ഭാര്യ മധുബാല മീണ. പുല്‍വാമ ആക്രമണത്തില്‍ മരിച്ച ജവാന്‍മാരുടെ ഭാര്യമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് രണ്ടാഴ്ച മുമ്പാണ് പ്രതിഷേധം ആരംഭിച്ചത്.

കഴിഞ്ഞദിവസം ജയ്പൂരില്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്ത താനുള്‍പ്പെടെയുള്ള സ്ത്രീകളെ ബലപ്രയോഗത്തിലൂടെ പൊലീസ് കാറില്‍ കയറ്റുകയും ആശുപത്രിയിലേക്ക് എന്ന വ്യാജേന വീട്ടിലെത്തിച്ച് തടങ്കലിലാക്കുകയായിരുന്നുവെന്നും മധുബാല ആരോപിച്ചു. രാജസ്താന്‍ ഉപമുഖ്യന്ത്രി സചിന്‍ പൈലറ്റിന്റെ ജയ്പൂരിലെ വസതിക്ക് മുന്നിലാണ് കഴിഞ്ഞദിവസം പുല്‍വാമ ആക്രമണത്തില്‍ മരിച്ച മൂന്ന് ജവാന്‍മാരുടെ ഭാര്യമാര്‍ പ്രതിഷേധിച്ചത്. ഇവര്‍ക്കൊപ്പം ബിജെപി നേതാവ് കിരോദി ലാല്‍ മീണയും പ്രതിഷേധത്തിനുണ്ടായിരുന്നു. കഴിഞ്ഞദിവസം നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിനും കാരണമായിരുന്നു.

ഫെബ്രുവരി 28ന് തുടങ്ങിയ പ്രതിഷേധം ദിവസങ്ങള്‍ നീണ്ടതോടെയാണ് വെള്ളിയാഴ്ച പൊലീസ് ഇവരെ ബലപ്രയോഗത്തിലൂടെ മാറ്റിയത്. തുടര്‍ന്ന് അവരവരുടെ ഗ്രാമങ്ങളിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ജവാന്‍മാരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലിയും മറ്റ് സൗകര്യങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ സംസ്ഥാന സര്‍കാറിനെതിരെ പ്രതിഷേധം ആരംഭിച്ചത്.

റോഡ് വേണം, വീട് വേണം, പ്രതിമ സ്ഥാപിക്കണം തുടങ്ങിയവയാണ് ഇവരുടെ മറ്റ് ആവശ്യങ്ങള്‍. ഈ ആവശ്യങ്ങളൊന്നും നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും ധര്‍ണ സമരവുമായി എത്തുമെന്നും മധുബാല പറഞ്ഞു. മന്ത്രിമാരുടെ മക്കളൊന്നും സൈന്യത്തിലില്ല. അതിനാല്‍ അവര്‍ക്ക് ഞങ്ങളുടെ വേദന മനസിലാകില്ല എന്നും മധുബാല ആരോപിച്ചു.

Rajasthan: Widow of soldier died in Pulwama attack claims 'house arrest', Rajasthan, News, Politics, Protesters, Army, National

അതേസമയം, സംസ്ഥാന സര്‍കാറിന്റെ നയങ്ങളെ പിന്തുണക്കുന്ന രക്തസാക്ഷി കുടുംബങ്ങളെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട് ഞായറാഴ്ച സന്ദര്‍ശിച്ചു. 'യുദ്ധത്തില്‍ വിധവകളായവര്‍ക്ക് സല്യൂട്, ത്യാഗത്തിന് സല്യൂട്' എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ടോങ്കില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റ് ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സാവകാശം വേണമെന്നും പറഞ്ഞിരുന്നു.

Keywords: Rajasthan: Widow of soldier died in Pulwama attack claims 'house arrest', Rajasthan, News, Politics, Protesters, Army, National.

Post a Comment