Died | 'പരീക്ഷാ സമ്മര്‍ദം താങ്ങാനാവാതെ 10-ാം ക്ലാസുകാരന്‍ വാടക വീട്ടില്‍ ആത്മഹത്യ ചെയ്തു; കുട്ടിയുടെ മരണവെപ്രാളം കണ്ട ഭൂവുടമ ഹൃദയാഘാതം മൂലം മരിച്ചു'

 



ജയ്പൂര്‍: (www.kvartha.com) 10-ാം ക്ലാസുകാരന്‍ വാടക വീട്ടില്‍ തൂങ്ങി മരിച്ചത് കണ്ട ഭൂവുടമ ഹൃദയാഘാതം മൂലം മരിച്ചു. രാജസ്താനിലെ ധോല്‍പൂര്‍ ജില്ലയിലെ മാധവനാട് കോളനിയിലാണ് സംഭവം. പുഷ്‌പേന്ദ്ര രാജ്പുത് (17), ബഹാദൂര്‍ സിംഗ് (70) എന്നിവരാണ് മരിച്ചത്. 

പൊലീസ് പറയുന്നത്: പരീക്ഷയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് 10-പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥി വാടക വീട്ടില്‍ തൂങ്ങി മരിച്ചത്. സ്‌കൂളില്‍ നിന്നും വീട്ടിലെത്തിയ പുഷ്‌പേന്ദ്ര രാത്രി മരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ആത്മഹത്യാ കുറിപ്പെഴുതിവെച്ച് വാടകവീട്ടില്‍ തൂങ്ങി. 

Died | 'പരീക്ഷാ സമ്മര്‍ദം താങ്ങാനാവാതെ 10-ാം ക്ലാസുകാരന്‍ വാടക വീട്ടില്‍ ആത്മഹത്യ ചെയ്തു; കുട്ടിയുടെ മരണവെപ്രാളം കണ്ട ഭൂവുടമ ഹൃദയാഘാതം മൂലം മരിച്ചു'


സംഭവസ്ഥലത്തെത്തിയ കുടുംബസുഹൃത്തും ഭൂവുടയുമായിരുന്ന ബഹദൂര്‍ സിങ്, കുട്ടി തൂങ്ങുന്നത് കണ്ടതോടെ ബോധരഹിതനായി വീഴുകയായിരുന്നു. പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. മുറിക്കുള്ളില്‍ തൂങ്ങി നില്‍ക്കുന്ന കുട്ടിയെ മരണവെപ്രാളത്തില്‍ കണ്ടതിനാലാണ് ബഹദൂര്‍ സിങിന് ഹൃദയാഘാതം സംഭവിച്ചത്. ഇരുവരുടേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. 

കുട്ടിയുടെ സമീപത്തുനിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. പരീക്ഷാ സമ്മര്‍ദമാണ് മരണകാരണമെന്ന് കുട്ടി കുറിപ്പില്‍ എഴുതിവെച്ചിട്ടുണ്ട്. 

Keywords:  News, National, Local-News, Jaipur, Suicide, Examination, Death, Obituary, Police, hospital, Dead Body, Rajasthan: Class 10 student commits suicide, landlord dies of heart attack after seeing body hanging
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia