Follow KVARTHA on Google news Follow Us!
ad

Controversy | രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ അവഹേളിച്ചു, കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ തയാറായില്ല; കോണ്‍ഗ്രസ് നേതാവിനെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്ന് ബിജെപി

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Patna,Press meet,Rahul Gandhi,Allegation,Controversy,Politics,BJP,National,
പട്‌ന: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി എംപി രവിശങ്കര്‍ പ്രസാദ്. രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താ സമ്മേളനത്തിനു തൊട്ടുപിന്നാലെ, വാര്‍ത്താ സമ്മേളനം വിളിച്ചാണ് അദ്ദേഹം അയോഗ്യനാക്കിയ നേതാവിനെതിരെ പ്രതികരണം നടത്തിയത്.

രാഹുല്‍ ഗാന്ധി ഒരു സമുദായത്തെ അവഹേളിച്ചു. കോടതി ആവശ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ തയാറായില്ല. യുപിഎ കാലത്തും അദാനി ഗ്രൂപ് നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ടെന്നും നേതാവിനെതിരെ രാജ്യവ്യാപക പ്രചാരണം നടത്തുമെന്നും രവിശങ്കര്‍ പ്രസാദ് പറഞ്ഞു. അദാനിയെ പ്രതിരോധിക്കേണ്ട കാര്യം ബിജെപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നുണപറയുന്നതും ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതും രാഹുലിന്റെ ശീലമാണ്. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് രാഹുലിന്റേതെന്നും അദ്ദേഹം ആരോപിച്ചു.

Rahul Gandhi willingly insulted backward castes, alleges BJP, Patna, Press meet, Rahul Gandhi, Allegation, Controversy, Politics, BJP, National

വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി തെറ്റായ പ്രസ്താവനകള്‍ നടത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിച്ചു. വിഷയത്തെക്കുറിച്ച് സംസാരിച്ചില്ല. 2019 ലെ പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധി ശിക്ഷിക്കപ്പെട്ടു. ഇന്ന് അദ്ദേഹം പറഞ്ഞു, വിവേകത്തോടെയാണ് സംസാരിക്കുന്നതെന്ന്. അതായത് 2019ല്‍ രാഹുല്‍ ഗാന്ധി സംസാരിച്ചതും വിവേകത്തോടെയാണ് എന്നും അദ്ദേഹം പറഞ്ഞു.

'മോദി' പരാമര്‍ശത്തിലെ അപകീര്‍ത്തി കേസില്‍ സൂറത് കോടതി വിധിയെ തുടര്‍ന്ന് ലോക്‌സഭാ സെക്രടേറിയറ്റ് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധി, ശനിയാഴ്ച ഉച്ചയ്ക്ക്‌വാര്‍ത്താസമ്മേളനം വിളിച്ചു പ്രതികരണം അറിയിച്ചിരുന്നു. അദാനി-മോദി ബന്ധം ഉന്നയിച്ചതിനാണ് തന്നെ അയോഗ്യനാക്കിയതെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. 'മോദി' പരാമര്‍ശത്തില്‍ മാപ്പു ചോദിക്കില്ലെന്നും, മാപ്പു ചോദിക്കാന്‍ തന്റെ പേര് സവര്‍കറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Keywords: Rahul Gandhi willingly insulted backward castes, alleges BJP, Patna, Press meet, Rahul Gandhi, Allegation, Controversy, Politics, BJP, National.

Post a Comment