Court Verdict | 'മോദി' പരാമർശം: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്

 


അഹ്‌മദാബാദ്: (www.kvartha.com) മോദി പരാമർശത്തിന്റെ പേരിൽ അപകീർത്തിക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് രണ്ട് വർഷത്തെ തടവ് ശിക്ഷ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 504 പ്രകാരം സൂറത്ത് കോടതിയാണ് അദ്ദേഹത്തെ ശിക്ഷിച്ചത്. മോദി സമുദായത്തെ അപകീർത്തിപ്പെടുത്തിയെന്നായിരുന്നു ആരോപണം.

Court Verdict | 'മോദി' പരാമർശം: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കേസ്. 'എനിക്കൊരു ചോദ്യമുണ്ട്. നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്രമോദിയോ ആകട്ടെ, എല്ലാ കള്ളന്മാരുടെയും പേരിൽ മോദി എന്നുള്ളത് എന്തുകൊണ്ട്? ഇനിയും എത്ര മോദിമാർ പുറത്തുവരുമെന്ന് ഞങ്ങൾക്ക് അറിയില്ല', എന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

പരാമർശം മോദി സമുദായത്തിനാകെ അപമാനമുണ്ടാക്കിയെന്ന് കാണിച്ച് സൂറത്തിൽ നിന്നുള്ള മുൻ മന്ത്രിയും എംഎൽഎയുമായ പൂർണേഷ് മോദിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. കോടതി ശിക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധി ജാമ്യം നേടി. രാഹുൽ ഗാന്ധിയും വിധി കേൾക്കാൻ സൂറത്തിലെത്തിയിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകും.

Keywords: Ahmedabad, National, News, Rahul Gandhi, Jail,Congress, Leader, Court, Karnataka, Case, Appeal, Bail, Top-Headlines,  Rahul Gandhi sentenced to 2 years in jail in Modi surname defamation case.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia