Follow KVARTHA on Google news Follow Us!
ad

Actress | പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നു; തനിക്ക് മാനസിക പിന്തുണ നല്‍കിയത് രാഹുല്‍ ഗാന്ധി; തുറന്നുപറഞ്ഞ് കന്നഡ നടി ദിവ്യ സ്പന്ദന

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Bangalore,News,Congress,Actress,Cinema,Rahul Gandhi,Politics,National,
ബെംഗ്ലൂര്‍: (www.kvartha.com) പിതാവിന്റെ മരണശേഷം ആത്മഹത്യ ചെയ്യുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയാണ് തനിക്ക് മാനസിക പിന്തുണ നല്‍കിയതെന്നും തുറന്നുപറഞ്ഞ് മുന്‍ ലോക്സഭാംഗവും കന്നഡ നടിയുമായ ദിവ്യ സ്പന്ദന.

'വീകെന്‍ഡ് വിത് രമേഷ്, സീസണ്‍ 5' എന്ന കന്നഡ ടോക് ഷോയുടെ ഒരു എപിസോഡിലാണ് കോണ്‍ഗ്രസിന്റെ വക്താവായ ദിവ്യ സ്പന്ദന തന്റെ പിതാവിന്റെ ഓര്‍മകള്‍ പങ്കുവച്ചത്. 'എന്റെ പിതാവിനെ നഷ്ടപ്പെട്ട് രണ്ടാഴ്ചയ്ക്ക് ശേഷം ഞാന്‍ പാര്‍ലമെന്റിലെത്തി. എനിക്ക് ആരെയും, ഒന്നും അറിയില്ലായിരുന്നു. പാര്‍ലമെന്റ് നടപടികളെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല.

ക്രമേണ എല്ലാം മനസ്സിലാക്കിയെന്നും ജോലിയില്‍ മുഴുകിയതോടെ സങ്കടം മറന്നുവെന്നും പരിപാടിയില്‍ ദിവ്യ പറഞ്ഞു. മാണ്ഡ്യയിലെ ജനങ്ങളാണ് തനിക്ക് ആത്മവിശ്വാസം നല്‍കിയത്. ആത്മഹത്യ ചെയ്യണമെന്ന തോന്നലുണ്ടായപ്പോള്‍ രാഹുല്‍ ഗാന്ധിയാണ് തന്നെ വൈകാരികമായി പിന്തുണച്ചത് എന്നും താരം പറഞ്ഞു.

'എന്റെ ജീവിതത്തില്‍ ഏറ്റവുമധികം സ്വാധീനിച്ചത് എന്റെ അമ്മയാണ്, അടുത്തത് എന്റെ പിതാവാണ്, മൂന്നാമത്തേത് രാഹുല്‍ ഗാന്ധിയാണ്' എന്നും താരം പറഞ്ഞു.

'Rahul Gandhi Helped Me When': Kannada Actress Divya Spandana, Bangalore, News, Congress, Actress, Cinema, Rahul Gandhi, Politics, National.

2012ലാണ് ദിവ്യ സ്പന്ദന യൂത് കോണ്‍ഗ്രസില്‍ അംഗമായത്. 2013ലെ ഉപതിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ മാണ്ഡ്യ ലോക്സഭാ മണ്ഡലത്തില്‍നിന്ന് വിജയിച്ചു. എന്നാല്‍ 2014ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. കോണ്‍ഗ്രസിന്റെ സമൂഹ മാധ്യമ മേധാവിയായി സേവനമനുഷ്ഠിച്ച താരം, പിന്നീട് സ്ഥാനമൊഴിഞ്ഞു. കഴിഞ്ഞ വര്‍ഷം സിനിമയിലേക്ക് തിരിച്ചുവരവ് പ്രഖ്യാപിച്ച ദിവ്യ, സ്വന്തം നിര്‍മാണ കംപനി ആരംഭിക്കുകയും ചെയ്തു.

Keywords: 'Rahul Gandhi Helped Me When': Kannada Actress Divya Spandana, Bangalore, News, Congress, Actress, Cinema, Rahul Gandhi, Politics, National.

Post a Comment