Rahul Gandhi | ജോഡോ ലുക് കളഞ്ഞു; താടിയും മുടിയും വെട്ടിയൊതുക്കി കോടും ടൈയും ധരിച്ചു; വസ്ത്രത്തിലും ഹെയര്‍സ്‌റ്റൈലിലും പുതിയമാറ്റം വരുത്തി കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ രാഹുല്‍ഗാന്ധി

 




വാഷിങ്ടണ്‍: (www.kvartha.com) വസ്ത്രത്തിലും ഹെയര്‍സ്‌റ്റൈലിലും പുതിയമാറ്റം വരുത്തി ജോഡോ ലുക് കളഞ്ഞെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. അമേരികയിലെ കാംബ്രിഡ്ജ് സര്‍വകലാശാലയിലേക്കാണ് താടിയും മുടിയും വെട്ടിയൊതുക്കി കോടും ടൈയും ധരിച്ച് രാഹുല്‍ഗാന്ധി എത്തിയത്. 

ലേണിങ് ടു ലിസണ്‍ ഇന്‍ ട്വന്റിവണ്‍ത് സെഞ്ച്വറി എന്ന വിഷയത്തില്‍ സര്‍വകലാശാലയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ എത്തിയത്. ഒരാഴ്ച നീളുന്ന സന്ദര്‍ശനത്തില്‍ മറ്റൊരു സെഷനിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്. ഗ്ലോബല്‍ ഇനീഷ്യാറ്റീവ് കോ-ഡയറക്ടറും ഇന്‍ഡ്യക്കാരിയുമായ ശ്രുതി കപിലയുമായി ഇന്‍ഡ്യ-ചൈന ബന്ധത്തെക്കുറിച്ചാണ് ചര്‍ച നടത്തുക. 

മുടി വെട്ടിയൊതുക്കിയിട്ടുണ്ട്, കൂടെ താടിയും എന്നതാണ് ലുകിന്റെ മറ്റൊരു പ്രത്യേകത. നിരവധി കോണ്‍ഗ്രസ് നേതാക്കന്‍മാരാണ് രാഹുലിന്റെ ന്യൂലുകിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുള്ളത്. ഇതാണ് യഥാര്‍ത്ഥ രാഷ്ട്രീയക്കാരന്‍ എന്ന ക്യാപ്ഷനോടെ സര്‍വകലാശാലയിലെ ഡോ പൂജാ ത്രിപാദിയുടെ രാഹുലിന്റെ ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. 

Rahul Gandhi | ജോഡോ ലുക് കളഞ്ഞു; താടിയും മുടിയും വെട്ടിയൊതുക്കി കോടും ടൈയും ധരിച്ചു; വസ്ത്രത്തിലും ഹെയര്‍സ്‌റ്റൈലിലും പുതിയമാറ്റം വരുത്തി കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ രാഹുല്‍ഗാന്ധി


മാസങ്ങള്‍ നീണ്ടുനിന്ന ഭാരത് ജോഡോ യാത്രയില്‍ താടിയും മുടിയും വളര്‍ത്തി കാണപ്പെട്ട രാഹുല്‍ഗാന്ധിയുടെ നിലവിലെ മാറ്റം മാധ്യമങ്ങളിലുള്‍പെടെ ചര്‍ചയായിരിക്കുകയാണ്. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്ര. യാത്രയിലുടനീളം വെളുത്ത ടീഷര്‍ടും നീട്ടിവളര്‍ത്തിയ താടിയുമായിരുന്നു രാഹുലിന്റെ ലുക്. ഭാരത് ജോഡോ യാത്രക്കുശേഷവും ലുക് അതേ രീതിയില്‍ തുടരുകയായിരുന്നു. അതിനിടയിലാണിപ്പോള്‍ കാംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ പരിപാടിയില്‍ കോട്ടും ടൈയും ധരിച്ച് എത്തിയിരിക്കുന്നത്. 

Keywords:  News,World,international,America,Rahul Gandhi,Top-Headlines,Latest-News,Lifestyle & Fashion,Politics,party,dress, Rahul Gandhi gets new look for Cambridge lecture: Trimmed beard, dresses sharply in suit
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia