Disqualified | രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; നടപടി അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

 


ന്യൂഡെൽഹി: (www.kvartha.com) 2019ലെ അപകീർത്തിക്കേസിൽ ഗുജറാത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിന് തൊട്ടുപിന്നാലെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയെ ലോക്സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി. ‘എല്ലാ കള്ളമ്മാരുടെയും പേരിൽ മോദി ഉണ്ട്’ എന്ന പരാമർശത്തിന്റെ പേരിലാണ് വയനാട് എംപിയായ രാഹുലിനെ സൂറത്ത് കോടതി ശിക്ഷിച്ചത്.

Disqualified | രാഹുൽ ഗാന്ധിയെ ലോക്‌സഭാ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി; നടപടി അപകീർത്തിക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ

ലോക്‌സഭാ സെക്രട്ടറിയേറ്റ് അയോഗ്യത സംബന്ധിച്ച് വിജ്ഞാപനമിറക്കി. അയോഗ്യത രാഹുൽ ഗാന്ധിയെ വലിയ തിരിച്ചടിയിലേക്ക് നയിക്കും. എട്ട് വർഷത്തേക്ക് അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ല. അതേസമയം കോൺഗ്രസ് അപ്പീൽ പോകുമെന്ന് അറിയിച്ചിട്ടുണ്ട്.

Keywords: New Delhi, National, News, Rahul Gandhi, Lok Sabha, MP, Case, Court, Congress, Election, Appeal, Top-Headlines,  Rahul Gandhi disqualified as Lok Sabha MP after conviction, sentencing in defamation case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia