കണ്ണൂര്‍: (www.kvartha.com) പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ട ക്വടേഷന്‍ സംഘത്തിലെ മുഖ്യപ്രതി മംഗ്ളൂറിലേക്ക് കടന്നതായി സൂചന. തളിപ്പറമ്പ് സ്വദേശി നിസാമാണ് പരിയാരം പൊലീസിനെ വെട്ടിച്ചു അയല്‍സംസ്ഥാനത്തേക്ക് കടന്നത്.
പൊലീസ് പറയുന്നത്: കൊച്ചിയില്‍ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണവും സ്വര്‍ണവും കൈക്കലാക്കുന്ന സംഘത്തിലെ മുഖ്യപ്രതിയാണ് ഇയാള്‍. കൊച്ചിയിലെ വന്‍ ക്വടേഷന്‍ സംഘത്തില പ്രധാനിയാണ് നിസാം.
ബുധനാഴ്ച പുലര്‍ചെയാണ് പരിയാരത്തുനിന്നും നിസാമിനെയും കൂട്ടാളികളുമായ ഷിജില്‍(32), അബ്ദുവിനെയും പരിയാരം എസ് ഐ പി സി സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. പുലര്‍ചയോടെ പൊലീസിനെ വെട്ടിച്ച് പ്രതികള്‍ ബൈകില്‍ കടന്നുകളയുകയായിരുന്നു. പകുതി വഴിയില്‍ വെച്ച് ഷിജിലിനെയും അബ്ദുവിനെയും പൊലീസ് പിടികൂടി.
കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ക്വടേഷന്‍ സംഘത്തിലെ കണ്ണികളായ ഇവര്‍ സ്പാ നടത്തിപ്പുകാരെ ഭീഷണിപ്പെടുത്തി പണംതട്ടുന്നത് പതിവാണെന്ന് പൊലീസ് പറഞ്ഞു. രക്ഷപ്പെട്ട പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കി.
Keywords: News, Kerala, State, Police, Crime, Accused, Escaped, Top-Headlines, Kannur, Mangalore, Quotation leader who evaded Pariyaram police, escaped to Mangalore