Follow KVARTHA on Google news Follow Us!
ad

Actor Attacked | വ്യായാമം ചെയ്യുന്നതിനിടെ പഞ്ചാബി നടന്‍ അര്‍മാന്‍ ധാലിവാലിന് നേരെ അമേരികയില്‍ ആക്രമണം; ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍; വീഡിയോ പുറത്ത്

#ഇന്നത്തെ വാര്‍ത്തകള്‍, #ലോക വാര്‍ത്തകള്‍,Washington,News,Cine Actor,attack,Bollywood,Injured,hospital,Treatment,World,
വാഷിങ്ടന്‍: (www.kvartha.com) വ്യായാമം ചെയ്യുന്നതിനിടെ പഞ്ചാബി നടന്‍ അര്‍മാന്‍ ധാലിവാലിന് നേരെ അമേരികയില്‍ ആക്രമണം. കത്തികൊണ്ടുള്ള ആക്രമണത്തില്‍ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ നടന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

മാധ്യമ റിപോര്‍ട് അനുസരിച്ച് വ്യാഴാഴ്ച രാവിലെ 9:20 ന് കാലിഫോര്‍ണിയയിലെ ഗ്രാന്‍ഡ് ഓക്സിലെ പ്ലാനറ്റ് ഫിറ്റ്നസ് - നോര്‍ത് അമേരികന്‍ രാജ്യത്തിലെ ജിമുകളുടെ ശൃംഖലയിലാണ് ആക്രമണം നടന്നത്. സംഭവം ലോകല്‍ പൊലീസ് അന്വേഷിക്കുകയാണ്.

Punjabi actor Aman Dhaliwal attacked at a gym in America, Washington, News, Cine Actor, Attack, Bollywood, Injured, Hospital, Treatment, World

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. നടന്‍ തന്നെ അക്രമിയെ കീഴ്‌പ്പെടുത്തുന്നതും ഉടന്‍ തന്നെ അവിടെയുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടിയെത്തി അക്രമിയെ പിടിച്ചുവെക്കുന്നതും വീഡിയോയില്‍ കാണാം. ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുറിവേറ്റ് ബാന്‍ഡേജിട്ട താരത്തിന്റെ ചിത്രങ്ങളും പുറത്തുവന്നു.

ജോധാ അക്ബര്‍, അജ് ദേ രഞ്‌ജേ തുടങ്ങി നിരവധി ബോളിവുഡ്, പോളിവുഡ്, പാകിസ്താനി, തെലുങ്ക്, പഞ്ചാബി സിനിമകളില്‍ വേഷമിട്ടിട്ടുള്ള താരമാണ് അര്‍മാന്‍ ധാലിവാല്‍. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

 

 Keywords: Punjabi actor Aman Dhaliwal attacked at a gym in America, Washington, News, Cine Actor, Attack, Bollywood, Injured, Hospital, Treatment, World.

Post a Comment