Killed | ഒരു കുടുംബത്തിലെ 3 പേര്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍; ഭാര്യയെയും മകനെയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം ടെകി ആത്മഹത്യ ചെയ്തതായി പൊലീസ്

പുണെ: (www.kvartha.com) ഒരു കുടുംബത്തിലെ 3 പേരെ പുണെയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. 44 കാരനായ സുദീപ്‌തോ ഗാംഗുലി എന്ന ടെകിയും ഭാര്യ പ്രിയങ്ക, ഇവരുടെ എട്ട് വയസുള്ള മകന്‍ തനിഷ്‌ക എന്നിവരാണ് മരിച്ചത്. സോഫ്റ്റ് വെയര്‍ പ്രഫഷനലായ ഭര്‍ത്താവ്, ഭാര്യയെയും മകനെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 

Killed | ഒരു കുടുംബത്തിലെ 3 പേര്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍; ഭാര്യയെയും മകനെയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം ടെകി ആത്മഹത്യ ചെയ്തതായി പൊലീസ്

ബന്ധുക്കളുടെ ഫോണ്‍കോളുകളോടു പ്രതികരിക്കാതിരുന്നതോടെ ബെംഗളൂരുവിലുള്ള സുദീപ്‌തോയുടെ സഹോദരന്‍ ഒരു സുഹൃത്തിനോട് ഇവരുടെ വീട്ടില്‍പ്പോയി അന്വേഷിക്കാന്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. ഫ്‌ലാറ്റ് പൂട്ടിയിട്ടിരിക്കുന്നത് കണ്ടതോടെ കുടുംബത്തെ കാണാനില്ലെന്ന പരാതി നല്‍കി.

ദമ്പതികളുടെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊകേഷന്‍ ഈ ഫ്‌ലാറ്റിന്റെ ഉള്ളില്‍ത്തന്നെ കാണിച്ചതോടെ ഡ്യൂപ്ലികേറ്റ് താക്കോല്‍ ഉപയോഗിച്ച് പൊലീസ് വാതില്‍ തുറന്ന് അകത്തുകയറുകയായിരുന്നു. സുദീപ്‌തോയെ തൂങ്ങി മരിച്ചനിലയിലും ഭാര്യയെയും മകനെയും മുഖത്ത് പോളിതീന്‍ ബാഗ് കൊണ്ട് മൂടിക്കെട്ടിയ നിലയിലും കണ്ടെത്തി. 

Killed | ഒരു കുടുംബത്തിലെ 3 പേര്‍ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍; ഭാര്യയെയും മകനെയും പ്ലാസ്റ്റിക് ബാഗ് ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം ടെകി ആത്മഹത്യ ചെയ്തതായി പൊലീസ്

ജോലി ഉപേക്ഷിച്ച് സ്വന്തം ബിസിനസ് തുടങ്ങാന്‍ ഒരുങ്ങുകയായിരുന്നു സുദീപ്‌തോയെന്ന് കൂട്ടുകാര്‍ പറഞ്ഞു. അതേസമയം, ആത്മഹത്യാക്കുറിപ്പ് കണ്ടെത്താനായില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിനുശേഷം പറയാമെന്നും പൊലീസ് അറിയിച്ചു.

Keywords:  News, National, India, Pune, Killed, Suicide, Police, Local-News, Family, Pune Techie Suffocated Woman and Child With Plastic Bags, Then Hanged Self: Cops
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia