ജയ്പുര്‍:(www.kvartha.com) പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകള്‍ രാജസ്താനില്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ബിജെപി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച് അക്രമാസക്തമായി. ബിജെപി നേതാവ് കിരോഡി ലാല്‍ മീണയെ പൊലീസ് അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് വന്‍ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
വിധവകളെ രാഷ്ട്രീയ നേട്ടത്തിനായി മീണ ഉപയോഗിക്കുന്നുവെന്ന് രാജസ്താന്‍ മുഖ്യമന്ത്രി അശോക് ഗെലോട് കുറ്റപ്പെടുത്തിയതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ഗെലോടിന്റെ വസതിയിലേക്ക് നടത്തിയ മാര്‍ചില്‍ പ്രതിഷേധക്കാര്‍ ബാരികേഡ് തകര്‍ക്കുകയും കല്ലെറിയുകയും ചെയ്തു. ഇതോടെ പ്രവര്‍ത്തകരുടെ മേല്‍ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
2019ലെ പുല്‍വാമ ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ വിധവകളുടെ നേതൃത്വത്തില്‍, തൊഴില്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി 28 മുതലാണ് സമരം ആരംഭിച്ചത്. ഉപമുഖ്യമന്ത്രി സചിന്‍ പൈലറ്റിന്റെ വസതിക്കു മുന്‍പില്‍ സമരം ചെയ്ത വിധവകളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്ത് അവരവരുടെ പ്രദേശങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റിയിരുന്നു.
മക്കള്‍ക്ക് മാത്രമല്ല, ബന്ധുക്കള്‍ക്കും കാരുണ്യത്തിന്റെ അടിസ്ഥാനത്തില്‍ സര്‍കാര്‍ ജോലി ലഭിക്കുന്നതിനായി ചട്ടങ്ങളില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. മാത്രമല്ല, വീരമൃത്യു വരിച്ച സൈനികരുടെ ഗ്രാമങ്ങളില്‍ റോഡുകള്‍ നിര്‍മിക്കുക, രക്തസാക്ഷികളുടെ പ്രതിമകള്‍ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും അവര്‍ ഉയര്‍ത്തിയിരുന്നു.
റോഡുകള്‍ സ്ഥാപിക്കുക, വീടുകള്‍ സ്ഥാപിക്കുക, പ്രതിമകള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സര്‍കാരിന് കഴിയുമെന്നും സചിന്‍ പറഞ്ഞു. രക്തസാക്ഷികളുടെ വിധവകളുടെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ തയാറല്ലെന്നരീതിയിലുള്ള വാര്‍ത്തകളാണ് പുറത്തുവരുന്നത് അത് ശരിയല്ലെന്നും സചിന്‍ പറഞ്ഞു.
Keywords: Pulwama Widows' Protest In Rajasthan New Flashpoint Between BJP, Congress, Jaipur, Rajasthan, Chief Minister, Army, Protesters, National.#WATCH | Huge protest rally held by BJP workers in Rajasthan's Jaipur over the matter of protest by widows of the jawans who lost their lives in the 2019 Pulwama terror attack. pic.twitter.com/myYrYM4jA7
— ANI (@ANI) March 11, 2023