Follow KVARTHA on Google news Follow Us!
ad

Award | പ്രൊ. ടി ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം പി കെ ശ്രീധരന്‍ മാസ്റ്റര്‍ക്ക് സമര്‍പിക്കും

Prof. T Laxmanan Memorial Sarvamangala Award to PK Sreedharan Master#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


കണ്ണൂര്‍: (www.kvartha.com) 12-ാമത് പ്രൊ. ടി ലക്ഷ്മണന്‍ സ്മാരക സര്‍വമംഗള പുരസ്‌കാരം പി കെ ശ്രീധരന്‍ മാസ്റ്റര്‍ക്ക് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍പിള്ള മാര്‍ച് 26 ന് വൈകുന്നേരം അഞ്ച് മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, സേവന മേഖലകളില്‍ പ്രവര്‍ത്തിച്ച് വരുന്ന വേറിട്ട വ്യക്തിത്വങ്ങളെ കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി പുരസ്‌കാരം നല്‍കി ആദരിച്ച് വരുന്നതിന്റെ ഭാഗമാണ് സര്‍വമംഗള ട്രസ്റ്റ്. 11,111 രൂപയും പ്രശസ്തി പത്രവും ശ്രീകൃഷ്ണ വിഗ്രഹവും പൊന്നാടയും ഉള്‍പെടുന്നതാണ് പുരസ്‌കാരം. 

പുരസ്‌കാര സമര്‍പണ ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് അഡ്വ. എ കെ സുമോദ് അധ്യക്ഷത വഹിക്കും. കുരുക്ഷേത്ര ബുക്സ് മാനേജിംഗ് ഡയറക്ടര്‍ കാ.ഭാ. സുരേന്ദ്രന്‍ പ്രഭാഷണം നടത്തും. സ്വാഗതസംഘം രക്ഷാധികാരി ഡോ. സി ഗംഗാധരന്‍ പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തും. ട്രസ്റ്റ് മുന്‍ പ്രസിഡന്റും  റിട. ഡെപ്യൂടി കലക്ടറുമായ രവീന്ദ്രനാഥ് ചേലേരി, ഡോ. കൂമുള്ളി ശിവരാമന്‍, പുരസ്‌കാര നിര്‍ണയ സമിതി അധ്യക്ഷന്‍ എ ദാമോദരന്‍ എന്നിവര്‍ സംസാരിക്കും. പി കെ ശ്രീധരന്‍ മാസ്റ്റര്‍ മറുമൊഴി രേഖപ്പെടുത്തും. സ്വാഗത സംഘം ചെയര്‍മാന്‍ റിട. പബ്ലിക് റിലേഷന്‍സ് ഡെപ്യൂടി ഡയറക്ടര്‍ ഇ വി സുഗതന്‍ സ്വാഗതവും ജെനറല്‍ കണ്‍വീനര്‍ എം ടി മധുസൂദനന്‍ നന്ദിയും പറയും.   

News,Kerala,State,Top-Headlines,Award,Teacher,Teachers,Press meet,Press-Club, Prof. T Laxmanan Memorial Sarvamangala Award to PK Sreedharan Master


ദീര്‍ഘകാലം വിവിധ സര്‍കാര്‍ ഹൈസ്‌കൂളില്‍ അധ്യാപകനായും പിന്നീട് പ്രധാനധ്യാപകനായും സേവനമനുഷ്ഠിച്ച് വിരമിച്ച പി കെ ശ്രീധരന്‍ മാസ്റ്റര്‍ ഭാരതീയ ദാര്‍ശനിക മേഖലയെക്കുറിച്ചുള്ള സമഗ്രമായ പഠനങ്ങള്‍ മലയാള ഭാഷയ്ക്ക് ലഭ്യമാക്കിയ വ്യക്തിയാണ്. 

വാര്‍ത്താ സമ്മേളനത്തില്‍ ട്രസ്റ്റ് സെക്രടറി പി സജീവന്‍ മാസ്റ്റര്‍, സ്വാഗത സംഘം ജെനറല്‍ കണ്‍വീനര്‍ എം ടി മധുസൂദനന്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ പി ആര്‍ രാജന്‍, പുരസ്‌കാര നിര്‍ണയസമിതി അധ്യക്ഷന്‍ എ ദാമോദരന്‍, രക്ഷാധികാരി ഡോ. സി ഗംഗാധരന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News,Kerala,State,Top-Headlines,Award,Teacher,Teachers,Press meet,Press-Club, Prof. T Laxmanan Memorial Sarvamangala Award to PK Sreedharan Master

Post a Comment