കഴിഞ്ഞ മാര്‍ച് 12,13,14 തീയതികളിലാണ് പുല്യോട് കുരുംബക്കാവ് ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം നടന്നത്. 13 നാണ് വിവിധ ദേശങ്ങളില്‍ നിന്നുളള കലശമെഴുന്നെളളിപ്പും കാഴ്ചവരവും കാവിലേക്ക് നടന്നത്. ഇതില്‍ പാട്യം നഗറില്‍ നിന്നെടുത്ത കലശത്തിലാണ് സിപിഎം കൊടിയൊടൊപ്പം പി ജയരാജന്റെ കറങ്ങുന്ന ചിത്രവും വെച്ചുളള കലശമെടുത്തത്. സംഭവം വിവാദമായതിനെ തുടര്‍ന്ന് സിപിഎം ജില്ലാ നേതൃത്വം അന്വേഷണമാരംഭിച്ചിട്ടുണ്ട്.
വിശ്വാസം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനോട് പാര്‍ടി യോജിക്കുന്നില്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രടറി എംവി ജയരാജന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സംഭവത്തെ തളളിപറഞ്ഞ പാര്‍ടി നേതൃത്വം കീഴ്ഘടകങ്ങളോട് റിപോർട് തേടിയിട്ടുണ്ട്. പി ജയരാജനെ ആരാധിക്കുന്ന പിജെ ആര്‍മിയുമയി ബന്ധമുളള പ്രവര്‍ത്തകരാണ് കലശമെഴുന്നെളളിപ്പിന് പിന്നിലെന്നാണ് വിവരം. സിപിഎം ജില്ലാ സെക്രടറിയേറ്റംഗവും റബ്‌കോ ചെയര്‍മാനുമായ കാരായി രാജന്റെ വീട് നില്‍ക്കുന്ന സ്ഥലം കൂടിയാണ് പുല്യോട്.
Keywords: Thalassery, Kerala, News, Controversy, Festival, CPM, Politics, Party, Temple, Flag, Investigates, Report, Latest-News, Top-Headlines, Procession with image of P Jayarajan; Controversy.
< !- START disable copy paste -->