മീററ്റ്: (www.kvartha.com) കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വാധ്രയുടെ പേഴ്‌സണല്‍ സ്റ്റാഫിനെതിരെ കേസ്. ബിഗ് ബോസ് മത്സരാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ അര്‍ച്ചന ഗൗതത്തിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് നടപടി. അര്‍ച്ചന ഗൗതത്തിനെതിരെ ജാതി അധിക്ഷേപമുള്‍പെടെ നടത്തിയെന്നാരോപിച്ച് അര്‍ച്ചനയുടെ പിതാവും രംഗത്തെത്തി.
ബിഗ് ബോസ് 16-ാം സീസണിന്റെ ടോപ്പ് 5 ഫൈനലിസ്റ്റായിരുന്ന അര്‍ച്ചന ഗൗതമിന്റെ പിതാവാണ് മകളെ പ്രിയങ്കയുടെ പിഎ സന്ദീപ് സിങ് ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് പരാതി നല്‍കിയിരിക്കുന്നത്.
ജാതി അധിക്ഷേപം നടത്തിയെന്നും ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള പര്‍താപുര്‍ പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
നടന്ന കാര്യങ്ങളെക്കുറിച്ച് അര്‍ച്ചന ഗൗതം ഫേസ്ബുക് തല്‍ക്ഷണ സംപ്രേക്ഷണത്തിലൂടെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസം 26നാണ് പ്രിയങ്കഗാന്ധിയുടെ പേഴ്‌സണല്‍ സ്റ്റാഫ് ആയ സന്ദീപ് സിങില്‍ നിന്നും ഭീഷണി ഉണ്ടായതായി അര്‍ച്ചന പറയുന്നത്. പാര്‍ടിക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവരെ എന്തിനാണ് ഇവിടെ നിലനിര്‍ത്തുന്നതെന്ന് എനിക്ക് മനസിലാവുന്നില്ലെന്നും അര്‍ച്ചന ചോദിച്ചിരുന്നു. തന്നെ കേസില്‍ ഉള്‍പെടുത്തി ജയിലിലാക്കും, കൊല്ലുമെന്നും ഭീഷണി ഉണ്ടായിരുന്നു. കൂടാതെ ജാതി അധിക്ഷേപവും നടത്തിയെന്നാണ് പരാതി.
യുപി തെരഞ്ഞെടുപ്പില്‍ മത്സരിച്ച അര്‍ച്ചന കഴിഞ്ഞ മാസം റായ്പൂരില്‍ നടന്ന കോണ്‍ഗ്രസിന്റെ പാര്‍ടിയുടെ പ്ലീനറി സമ്മേളനത്തില്‍ പ്രിയങ്ക ഗാന്ധിയുടെ ക്ഷണപ്രകാരം പങ്കെടുത്തിരുന്നു. ഇതിനിടെയാണ് സംഭവം. പ്രിയങ്കഗാന്ധിയെ സന്ദര്‍ശിക്കാന്‍ അനുവാദം ചോദിച്ചതിനെ തുടര്‍ന്ന് സന്ദീപ് സിങ് മോശമായി പെരുമാറുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തില്‍ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് പറഞ്ഞു. പിതാവിന്റെ പരാതിയില്‍ കേസ് രെജിസ്റ്റര്‍ ചെയ്‌തെന്ന് മീററ്റ് സിറ്റി എസ്പി പീയുഷ് സിങ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പട്ടിക ജാതി-പട്ടിക വര്‍ഗ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Keywords: News,National,India,Police,Case,Priyanka Gandhi,Allegation,Complaint, Facebook,Facebook Post, Priyanka Gandhi's aide ‘misbehaved’ with Bigg Boss fame Archana Gautam, booked