Follow KVARTHA on Google news Follow Us!
ad

Prisoner escaped | '20 അടി ഉയരത്തിലുള്ള വൈദ്യുത വേലി ചാടിക്കടന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടു; കയറായി ഉപയോഗിച്ചത് സിസിടിവി കാമറയുടെ കേബിളുകള്‍'

#ഇന്നത്തെ വാര്‍ത്തകള്‍, #ദേശീയ വാര്‍ത്തകള്‍,Jaipur,News,Police,Murder case,Accused,CCTV,National,
ജയ്പൂര്‍: (www.kvartha.com) 20 അടി ഉയരത്തിലുള്ള വൈദ്യുത വേലി ചാടിക്കടന്ന് കൊലക്കേസ് പ്രതി രക്ഷപ്പെട്ടതായി പൊലീസ്. രാജസ്താനിലെ ബാരന്‍ ജില്ലാ ജയിലില്‍ ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. എന്നാല്‍ വിവരം പുറത്തറിയുന്നത് വൈകിട്ടോടെയാണ്. വിചാരണത്തടവുകാരനായ ജന്‍വേദ് എന്ന 35 കാരനാണ് രക്ഷപ്പെട്ടത്. ഭാര്യയെ കൊന്ന കുറ്റത്തിനാണ് ശിക്ഷ അനുഭവിച്ചിരുന്നത്. ഫബ്രുവരി 25നാണ് ജന്‍വേദിനെ കോടതി ജയിലിലാക്കിയത്.

Prisoner escapes from Rajasthan jail after scaling its 20-foot electric fencing, Jaipur, News, Police, Murder case, Accused, CCTV, National

ജന്‍വേദിനെ കണ്ടെത്താനുള്ള ശ്രമം ഊര്‍ജിതമാക്കിയതായി ജയില്‍ അധികൃതര്‍ അറിയിച്ചു. സിസിടിവി കാമറയുടെ കേബിളുകള്‍ കയറുപോലെ ഉപയോഗിച്ചാണ് ഇയാള്‍ വൈദ്യുതി വേലി ചാടിക്കടന്നതെന്ന് ജയിലറായ ചന്ദ് മീണ പറഞ്ഞു. വേലിക്കിടയിലെ വിടവിലൂടെയാണ് ഇയാള്‍ രക്ഷപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Prisoner escapes from Rajasthan jail after scaling its 20-foot electric fencing, Jaipur, News, Police, Murder case, Accused, CCTV, National.

Post a Comment